ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നടി സ്വാസിക. പ്രധാനമായും സീരിയലിലൂടെയാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത സീത സീരിയല്‍ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ഇപ്പോഴും സിനിമയിലും ടെലിവിഷന്‍ രംഗത്തും സജീവമാണ് സ്വാസിക.
ഈ അടുത്ത് നടിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ പേരില്‍ ഒരു വ്യാജ ഫേസ്ബുക്ക് പേജില്‍ നിന്നും അനാവശ്യമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു എന്നാണ് താരം പറയുന്നത്. ഇതിനെതിരെ സൈബര്‍ നടപടികള്‍ നടക്കുകയാണെന്നും, ആ പേജിന്റെ ലിങ്ക് ഉൾപ്പെടുത്തി അതിൽ കയറി റിപ്പോർട്ട് ചെയ്യണമെന്നും സ്വാസിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു.
വളരെ നിമിഷങ്ങൾക്കകം തന്നെയാണ് താരത്തിന്റെ ഈ ആവശ്യം ജനങ്ങൾ ഏറ്റെടുത്തത്. വളരെ പെട്ടെന്ന് തന്നെയാണ് പിന്തുണയറിച്ച് കൊണ്ട് താരത്തിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായതും.അതിനെ തുടർന്ന് പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം വീണ്ടും. എല്ലാവർക്കും നന്ദിയും സ്നേഹവുമറിയിച്ചുകൊണ്ടാണ് സ്വാസികയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്.
“എല്ലാവർക്കും നന്ദി.എന്റെ പേരിൽ തുടങ്ങിയ ആ ഫേക്ക് പേജ് ഇപ്പോൾ നിലവിൽ ഇല്ല.നിങ്ങളുടെ സപ്പോർട്ട് ആണ് ഇതിനു കാരണം. എന്നും എപ്പോഴും അത് കൂടെ ഉണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു” സ്വാസിക ഫേസ്ബുക്കിൽ കുറിച്ചു.

You must be logged in to post a comment Login