യുവതികളെ മരുന്ന് നൽകി മയക്കി പീഢനം. നിത്യാനന്ദക്കെതിരെ തെളിവുകളുമായി യുവാവ് !

0
103

ചെന്നൈ : വിവാദ ആൾ ദൈവമായ നിത്യാനന്ദക്കെതിരെ വെക്തമായ തെളിവുകളുമായി വിജയകുമാർ എന്ന യുവാവ് രം​ഗത്ത്. പത്തു വർഷമായി നിത്യാനന്ദയുടെ അനുയായി ആയിരുന്നു ഈ യുവാവ്. കലൈജ്ജർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യുവാവ് നിത്യാനന്ദയുടെ ആശ്രമത്തിൽ നടക്കുന്ന ക്രൂരതകളെക്കുറിച്ച് പറയുന്നത്.

യുവാവ് പറയുന്നത്

പത്തുവർഷമായി നിത്യാനന്ദയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ആളാണ് ഞാൻ അദ്ദേഹത്തിന്റെ മുഖം എന്റെ ശരീരത്തിന്റെ പല ഭാ​ഗത്തായും പച്ചകുത്തിയിട്ടുണ്ട്. അതൊന്നും ആരും നിർബന്ധിച്ചതല്ല. അദ്ദേഹത്തോടുള്ള ഇഷ്ടത്താൽ ഞാൻ സ്വമേധയാ ചെയ്തതാണ്. എന്നാൽ ഇപ്പോൾ ഞാൻ പോരാടുന്നത് അയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുവാനാണ്. ഇതുവരെയും കണ്ടതിലും കേട്ടതിലും വലിയ കുറ്റവാളിയാണ് നിത്യാനന്ദയെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കുകയാണ് ഈ യുവാവ്. നിത്യാനന്ദ കൊടിയ കുറ്റവാളിയാണ്. ഞാനും അതേ പോലെ തന്നെ കുറ്റം ചെയ്തിരിക്കുന്നു. അയാളുടെ എല്ലാ വിധത്തിലുള്ള കുറ്റകൃത്യങ്ങൾക്കും ഞാൻ കൂട്ടു നിന്നിട്ടുണ്ട്. അതിന് നിയമം അനുശാസിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങുവാൻ ഞാൻ തയ്യാറാണ്, മൈസൂരിന് അടുത്തുള്ള അയാളുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു ഞാൻ അവിടെ കൂടുതലും സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്. ഇവർ എല്ലാവരും നിത്യാനന്ദയുടെ കൊടിയ പീഢനത്തിന് ഇരയായിട്ടുള്ളവരാണ്. ഒന്നര വർഷം മുമ്പു തന്നെ ഇയാൾ ഇന്ത്യ വിട്ടു എന്നാണ് ഞാൻ കരുതുന്നത്. ആരെയും ആകർഷിക്കുന്ന വാക് സാമർത്ഥ്യമാണ് നിത്യാനന്ദ​യ്ക്കുള്ളത്. ഇത് തന്നെയാണ് ഇയാളുടെ  അടുത്തേയ്ക്ക് ആളുകളെ ആകർഷിക്കുന്നത്. ഇതിൽ തന്നെ സ്ത്രീകൾക്ക് ഇയാളോട് വല്ലാത്ത പ്രണയമാണ്. അമാവാസി നാളിൽ ഒരു പ്രത്യേക മരുന്ന് തയ്യാറാക്കി അവർക്ക് അയാൾ നൽകാറുണ്ട് അതോടെ സ്ത്രീകൾക്ക് നിത്യാനന്ദയോടുള്ള വിധേയത്വം കൂടുന്നു. സുന്ദരിമാരായ പെൺകുട്ടികളെ ചുറ്റിനും നിർത്തിയാൽ ആളുകൾ കൂട്ടത്തോടെ ആശ്രമത്തിലേയ്ക്ക് ഒഴുകിവരും തന്റെ സ്വത്തുക്കൾ മുഴുവൻ ആശ്രമത്തിന് എഴുതിവെച്ച് അവിടെ തന്നെ താമസിക്കുന്നവരും ഒരുപാടുണ്ട്. ഒരുപാട് സാമ്പത്തിക തട്ടിപ്പും ലൈം​ഗിക പീഢനങ്ങളും സ്വവർ​ഗ രതിയും നടക്കുന്നയിടമാണ് നിത്യാനന്ദയുടെ ആശ്രമെന്നും വിജയകുമാർ പറയുന്നു. താനും ലൈം​ഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തെളിവുകളും എന്റെ കൈവശം ഉണ്ട്. ഞാൻ മാപ്പു സാക്ഷിയാകാൻ തയ്യാറാണ്. അയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണക്കാരൻ നിത്യാനന്ദയാണെന്നും വിജയകുമാർ കലൈജ്ജർ ടിവിയോട് പറഞ്ഞു.