തന്റെ ഇനി പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങളും ഒന്നിലൊന്ന് വ്യത്യസ്തമായിരിക്കും ; സുരേഷ് ഗോപി

0
51

 

നടന്‍ സുരേഷ് ഗോപിയുടെതായി ബിഗ് ബജറ്റ് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തന്റെ പുതിയ സിനിമകളെ കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. കാവല്‍, പാപ്പാന്‍, ഒറ്റക്കൊമ്ബന്‍ എന്നിവയാണ് സുരേഷ് ഗോപിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

വരനെ ആവശ്യമുണ്ട് എന്ന ചിത്രം തന്നെ സംബന്ധിച്ച്‌ ജനങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു പാക്ക് ആയിരുന്നു. അതിനാല്‍ ആ ചിത്രം മികച്ച വിജയം നേടി. കാവല്‍ വേറിട്ട രുചി ആയിരിക്കും. കാവല്‍ ഒരു അവിയല്‍ ആണെങ്കില്‍ ഒറ്റക്കൊമ്ബന്‍ നല്ല മധുരമൂറുന്ന തേന്‍വരിക്ക ആയിരിക്കും. അല്‍പ്പം മദം പിടിപ്പിക്കുമായിരിക്കും.

കാവല്‍ തിയേറ്ററില്‍ തന്നെ ഇറങ്ങേണ്ട സിനിമയാണെന്ന് താരം പറയുന്നു. ബിഗ് സ്‌ക്രീനിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടത്. ബിഗ് സ്‌ക്രീനില്‍ സിനിമകള്‍ ഉത്സവപ്രതീതി ഉണ്ടാക്കും. ആ ഉത്സവം വ്യഥ അനുഭവിക്കുന്ന ഒരു വിഭാഗത്തിന് സിനിമ എന്ന് പറയുന്ന ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയ്ക്ക് ഉതകും. ഒരു ഉത്സവം കൊണ്ട് ഒരുപാട് ഉത്സവങ്ങള്‍ക്ക് കാരണമാകും.

പ്രസാദ്