സുരാജും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന “ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ” അണിയറയിൽ ഒരുങ്ങുന്നു.

0
119

സുരാജ് വെഞ്ഞാറമൂടും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പ്രശസ്ത കഥാകൃത്ത് എം മുകുന്ദന്‍റെ “ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ” എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിലാണ് ആദ്യമായി സുരാജും മഞ്ജുവും നായികാ നായകന്മാരായി ഒരുമിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത്
ഹരികുമാറാണ് . ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് എം. മുകുന്ദന്‍ തന്നെയാണ്. വളരെ അലസമായി ജീവിതം നയിക്കുന്ന കുഴിമടിയനായ ഒരു ഓട്ടോ ഡ്രൈവര്‍ – സജീവൻ എന്ന കഥാപാത്രത്തെയാണ്‌ സുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് . സജീവന്‍റെ ഭാര്യ രാധിക എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

ഇരുവർക്കും നിരവധി അഭിനയമുഹൂർത്തങ്ങളുള്ള ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വിവാഹത്തിന് ശേഷം സജീവന്‍റേയും രാധികയുടേയും ജീവിതത്തില്‍ സംഭവിക്കുന്ന സംഭവങ്ങളും ശേഷം രാധിക ഓട്ടോ ഡ്രൈവര്‍ ആയി മാറുന്നതുമൊക്കെയാണ് ഓട്ടോക്കാരന്‍റെ ഭാര്യയുടെ ഉള്ളടക്കം .