സണ്ണിലിയോണ്‍ ആത്മസമര്‍പ്പണമുള്ള നടി ; സന്തോഷ് നായര്‍

0
350

ഇന്ത്യന്‍ സിനിമയിലേക്ക് എത്തുന്നതിന് മുമ്പേ താര സുന്ദരി സണ്ണി ലിയോണ്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് പരിചിതയായി മാറുന്നത് നീല ചിത്രങ്ങളിലൂടെയാണ്. പിന്നീട് ആ രംഗത്തുനിന്നും പിന്തിരിഞ്ഞുകൊണ്ട് ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തിയതോടെ സണ്ണിലിയോണിന് ഇന്ത്യയില്‍ വന്‍ ആരാധകരെയാണ് ലഭിച്ചത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.
അതേ സമയം സണ്ണി ലിയോണിന്റെ അത്രയും ആത്മസമര്‍പ്പണം മലയാള സിനിമയില്‍ മറ്റ് ആര്‍ക്കും ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സന്തോഷ് നായര്‍. ഒരു അഭിമുഖത്തിലാണ് സന്തോഷ് നായര്‍ മനസ് തുറന്നത്. സണ്ണി ലിയോണ്‍ ഒരു ചിത്രത്തിനായി സമയപരിധി ഇല്ലാതെ ജോലി ചെയ്യുമെന്ന് സംവിധായകന്‍ പറയുന്നു.
ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം രംഗീല സന്തോഷ് നായരാണ് സംവിധാനം ചെയ്യുന്നത്. മണിരത്നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് സന്തോഷ് നായര്‍ രംഗീല സംവിധാനം ചെയ്യുന്നത്.
മലയാളത്തില്‍ നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. ഏതായാലും സണ്ണിയുടെ മലയാളത്തിലേക്കുള്ള രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തന്റെ ആരാധകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ ആരാധകര്‍ക്ക് വേണ്ടി വിഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യുക എന്നതും സണ്ണിയുടെ ശീലമാണ്.
അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ സണ്ണി അപ്ലോഡ് ചെയ്തിരിക്കുന്നത്. താന്‍ കൊച്ചു കുട്ടികളുടെ കൗതുകത്തോടെ ഒരു മരത്തില്‍ വലിഞ്ഞുകയറുന്ന വീഡിയോ ആണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. നീ എന്താണ് ചെയ്യുന്നതെന്ന സുഹൃത്തിന്റെ ചോദ്യത്തോട് മരം കയറുകയാണ് എന്ന് കുട്ടികളുടെ മട്ടില്‍ പറഞ്ഞ ശേഷമാണ് സണ്ണി മരത്തിലേക്ക് ശരീര വഴക്കത്തോടെ കയറുന്നത്.