ഗോള്‍നേട്ടത്തില്‍ പെലെക്കൊപ്പം സുനിൽ ഛേത്രി

0
75
Sunil Chhetri equals Pele's record

 

ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി ഗോള്‍നേട്ടത്തില്‍ എക്കാലത്തെയും ഇതിഹാസമായ സാക്ഷാല്‍ പെലെയുടെ റെക്കോര്‍ഡിനൊപ്പം എത്തി.അടുത്ത മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടാനായാല്‍ ഛേത്രി പെലെയുടെ റെക്കോര്‍ഡ് മറികടക്കും. നേപ്പാളിനെതിരെ നേടിയ ഗോളാടെ താരത്തിന്‍റെ രാജ്യാന്തര ഗോളുകളുടെ എണ്ണം 77 ആയി. 92 മത്സരങ്ങളില്‍ നിന്നായിരുന്നു പെലെയുടെ നേട്ടമെങ്കില്‍ ഇന്ത്യന്‍ നായകന് 123 മത്സരങ്ങള്‍ വേണ്ടി വന്നു ഗോള്‍നേട്ടം 77 ലെത്തിക്കാന്‍.

സാഫ് കപ്പ് ഫുട്ബോളിലായിരുന്നു സുനില്‍ ഛേത്രിയുടെ ചരിത്ര നേട്ടം. ഛേത്രിയുടെ ഗോളില്‍ നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോൽപ്പിക്കുകയായിരുന്നു. കളിയുടെ 82-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ റെക്കോര്‍ഡ് ഗോൾ വരുന്നത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതെല്ലാം ഗോളാക്കി മാറ്റാൻ ഇന്ത്യക്കായില്ല. ‘ഇന്നും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ഞങ്ങൾ പരാജയപ്പട്ടു. നിരവധി അവസരങ്ങളാണ് ഞങ്ങൾ നഷ്ടപ്പെടുത്തിയത്. എങ്കിലും കളിയുടെ അവസാനം ഞങ്ങൾ വിലപ്പെട്ട മൂന്ന് പോയിന്‍റ് നേടിയിരിക്കുന്നു. ജയത്തോടെ ടൂർണമെന്‍റില്‍ തുടരാനാവുമെന്നതിൽ സന്തോഷമുണ്ട്’- മത്സരത്തിന് ശേഷം ഛേത്രി പ്രതികരിച്ചു.

ഷിനോജ്