ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ ഹാലോവിൻ പാർട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 ലേക്ക് ഉയർന്നു. നൂറോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരിൽ 19 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഏറെയും ചെറുപ്പക്കാരാണ്.
ഹാലോവിൻ ആഘോഷങ്ങൾക്കായി ഒരു ലക്ഷത്തോളം പേരായിരുന്നു തലസ്ഥാന നഗരമായ സോളിൽ തടിച്ചുകൂടിയിരുന്നത്. സോളിലെ ഇറ്റാവോൺ ജില്ലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്. ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. ഇവിടേക്ക് ഒരു പ്രമുഖവ്യക്തിയെത്തിയതോടെ ആളുകൾ കൂട്ടത്തോടെയെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
