എം എസ് ധോണി ടീം ഇന്ത്യയുടെ മെന്ററാകുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ: സൗരവ് ഗാംഗുലി

0
45
sourav-ganguly-said-that-ms-dhoni-will-not-charge-any-fee-for-india-mentor-role-

മുംബൈ: ടി20 ലോകകപ്പില്‍ എം എസ് ധോണി ഇന്ത്യന്‍ ടീമിന്റെ മെന്ററാകുന്നത്‌ പ്രതിഫലമില്ലാതെയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതിഫലമൊന്നുമില്ലാതെ തന്നെ ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായിരിക്കാന്‍ ധോണി തയാറായിയെന്ന്‌ ബിസിസിഐ സെക്രട്ടറി ജയ് ഷായും സ്ഥിരീകരിച്ചു.

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മെന്ററായി സ്ഥാനമേറ്റ എം.എസ്. ധോനി ശമ്ബളം വാങ്ങാതെ ടീമിനെ പരിശീലിപ്പിക്കും’-ജയ് ഷാ പറഞ്ഞു. നിലവില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ധോനി ഫൈനലിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഒക്ടോബര്‍ 24 നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

പ്രസാദ്