കിടിലൻ ആക്ഷൻ രംഗങ്ങളുമായി അക്ഷയ് കുമാറിന്റെ സൂര്യവൻശി. ട്രെയിലർ പുറത്ത്

0
116

 

അക്ഷയ് കുമാറിനെ പ്രധാനകഥാപാത്രമാക്കി രോഹിത് ഷെട്ടി ഒരുക്കുന്ന മെഗാ മാസ് ചിത്രം സൂര്യവൻശിയുടെ ട്രെയിലർ പുറത്തിറങ്ങി. രോഹിത് ഷെട്ടി സിനിമകളുടെ സ്ഥിരം മാസ് മസാല സ്വഭാവം നിലനിർത്തിയാണ് സൂര്യവൻശിയും എത്തുന്നത്. തീവ്രവാദികൾക്കെതിരെ പോരാടുന്ന വീർ സൂര്യവൻശി എന്ന പോലീസ് ഓഫിസറായാണ് അക്ഷയ് കുമാർ എത്തുന്നത് . സിങ്കം സീരിസിലെ കഥാപാത്രമായി അജയ് ദേവ്ഗണും സിംബ സിനിമയിലെ കഥാപാത്രമായി രൺവീർ സിങും ചിത്രത്തിൽ അതിഥികളായും എത്തുന്നുണ്ട് . നായിക കത്രീന കൈഫ് ആണ് .
ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം മാർച്ച് 24ന് തിയറ്ററുകളിെലത്തും.