ലോകത്ത് കൊറോണ വൈറസ് പടരാനുണ്ടായ സാഹചര്യമൊരുക്കിയത് ചൈനയിലെ ആളുകളുടെ വിചിത്രമായ ഭക്ഷണരീതികളെന്നു നടന്‍ ഇമ്രാന്‍ ഹാഷ്മി. ” ആയിരക്കണക്കിന് മൈലുകള്‍ അകലെ ഒരാള്‍ക്ക് വവ്വാല് പോലെയുള്ള ജീവികളെ ഭക്ഷിക്കാന്‍ തോന്നിയതാണ് ലോകമെങ്ങുമുള്ള ജനങ്ങളുടെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ” നടന്‍ ട്വീറ്റ് ചെയ്തു.
ഇതോടെ താരത്തെ അനുകൂലിച്ചും എതിർത്തും മൃഗസ്‌നേഹികളടക്കം നിരവധി ആളുകളാണ് രംഗത്തു വന്നിട്ടുള്ളത്. ചൈനയിൽ വവ്വാലുകളെയും മറ്റും ഭക്ഷണമായി പാകം ചെയ്യുന്ന വീഡിയോകളും കമന്റുകളില്‍ കാണാൻ സാധിക്കും. വവ്വാലുകൾ രുചിയുള്ളവയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

You must be logged in to post a comment Login