പാറ്റ്‌നം ബീച്ചിന് സമീപം സ്വകാര്യ സ്പായിൽ ജോലി ചെയ്യുന്ന ചെങ്ങന്നൂർ സ്വദേശിനി ശില്പ ശശി, എറണാകുളം പെരുമ്പാവൂർ സ്വദേശി ഹരി, കോട്ടയം മുണ്ടക്കയം സ്വദേശിനി പി എസ് ധന്യ, കൊട്ടാരക്കര സ്വദേശിനി കൃഷ്ണപ്രിയ എന്നീ മലയാളികൾ ഗോവയിൽ കുടുങ്ങി കിടക്കുകയാണ്.
ഒരു വീട് രണ്ടായി ഭാഗിച്ചാണ് ഇവർ താമസിക്കുന്നത്. കൈയിലുള്ള പണം തീർന്നു അതിനാൽ ഭക്ഷണത്തിനു പോലും മാർഗ്ഗം ഇല്ലാത്ത അവസ്ഥയിലാണ് ഇവർ. ഗോവയിൽ എത്തുന്ന വിദേശികൾക്ക് ആവശ്യമായ സംരക്ഷണം അധികൃതർ ഒരുക്കുന്നുണ്ടെങ്കിലും, ഭരണകൂടം തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ് ഇവർ തുടരുന്നത്.
ഇവർ പറയുന്നു, എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി. ഇനി ഇവിടെ നിന്നാൽ ഞങ്ങൾ കൊടും പട്ടിണിയാകും. ഞങ്ങൾക്ക് ആരും ഒരു നേരത്തെ ഭക്ഷണം പോലും മേടിച്ചു തരുന്നില്ല. മാത്രമല്ല സാധനങ്ങൾക്ക് കൊള്ള വിലയാണ് ഇവിടെ ഈടാക്കുന്നത്. ചോദ്യംചെയ്താൽ കടക്കാരൻ മർദ്ദിക്കും. ഈ മാസം 15ന് ശേഷം 1700 രൂപ വീട്ടുവാടക നൽകണമെന്നും, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമ സഹായിക്കുന്നുണ്ടെങ്കലും ഈ ലോക് ഡൗണിനെ തുടർന്ന് അദ്ദേഹം സാമ്പത്തിക ബുദ്ധിമുട്ടിലാണ് എന്നാണ് ഇവർ പറയുന്നത്. നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടുമെന്ന ശുഭപ്രതീക്ഷയിൽ കഴിയുകയാണ് ഇവർ . എത്രയും വേഗം സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകും എന്നാണ് ഇവർ കരുതുന്നത്.

You must be logged in to post a comment Login