നമ്മള്‍ മലയാളികള്‍ക്ക് വളരെ പരിചിതമായിട്ടുള്ള ഒരു പാനീയമാണ് സോഡ നാരങ്ങവെള്ളം. അതുകൊണ്ട് തന്നെ സോഡ നാരങ്ങവെള്ളം കുടിച്ചില്ലെങ്കില്‍ അത് ഉന്മേഷക്കുറവുണ്ടാക്കുംമെന്നാണ് മലയാളിയുടെ പൊതുവായ ധാരണ. എന്നാല്‍ ഇതിന് പിന്നിലുള്ള അപകടം എന്താണെന്ന് പലര്‍ക്കും അറിയില്ല. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് സോഡ നാരങ്ങവെള്ളം കുടിക്കുന്നതിലൂടെ ഉണ്ടാകുന്നത്. ചെറുനാരങ്ങക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതിനോടൊപ്പം ചേരുന്ന ചില കൂട്ടുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് അനാരോഗ്യത്തിന് കാരണമാകുന്നത്. കാര്‍ബോണെറ്റഡ് ആയ എല്ലാ പാനീയങ്ങളും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നവയാണ്.
പലപ്പോഴും എല്ലിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതിന് സോഡ നാരങ്ങവെള്ളം കാരണമാകുന്നു. ഇത് പല വിധത്തില്‍ എല്ല് തേയ്മാനം ആര്‍െ്രെതറ്റിസ് എന്നീ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. കൂടുതലായി സോഡ ഉപയോഗിക്കുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച് അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങും. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വളരെ പെട്ടെന്ന് സംഭവിക്കാന്‍ ഇടയുണ്ട്. വിശപ്പുള്ളപ്പോള്‍ നമ്മള്‍ ഭക്ഷണമാണ് കഴിക്കേണ്ടത് അത് വളരെ അത്യാവശ്യമാണ്. എന്നാല്‍ ഭക്ഷണത്തിന് പകരം സോഡ നാരങ്ങവെള്ളം കുടിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്‌നം വളരെ വലുതാണ് അത് പലവിധത്തില്‍ നിങ്ങളുടെ വിശപ്പിനെ ബാധിക്കുന്നു. വിശപ്പ് നല്ലതു പോലെ ഉള്ള സമയത്ത് ഒരു സോഡ കുടിച്ചാല്‍ അത് നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നതായി കാണാം. സോഡയിലെ ചില ചേരുവകളാണ് ഇതിന് പിന്നില്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നെന്നേയ്ക്കുമായി സോഡ ഉപേക്ഷിക്കുന്നതാണ് നല്ലത്.
സോഡ നാരങ്ങവെള്ളം കഴിക്കുന്നതിലൂടെ പ്രമേഹത്തിന്റെ സാധ്യതയും വര്‍ദ്ധിക്കുന്നുണ്ട്, സോഡ നാരങ്ങവെള്ളം ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നു. ഇത് പലവിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. വൃക്കരോഗം പോലുള്ള ഗുരുതരമായ അസുഖങ്ങള്‍ക്കും സോഡ നാരങ്ങവെള്ളം ശീലമാക്കുന്നത് വഴി കാരണമാകും

You must be logged in to post a comment Login