Connect with us

  Hi, what are you looking for?

  News

  സോപ്പ് ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ !

  ശരീരം വൃത്തിയാക്കാനും ശുചിത്വത്തിനും വേണ്ടി മാത്രം സോപ്പ് ഉപയോഗിച്ചിരുന്ന കാലം ഇന്നു പഴങ്കഥ. സോപ്പു തേച്ചു പതപ്പിച്ചു കുളിച്ചാല്‍ നവോന്മേഷവും നല്ല നിറവും മുതല്‍ സൗന്ദര്യം വരെ ഒന്നൊന്നായി വന്നുചേരുമെന്നു വിളംബരം ചെയ്യുന്ന പരസ്യങ്ങളുടെ ഘോഷയാത്രയാണു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.  സോപ്പുകള്‍ക്കു ധാരാളം ഗുണങ്ങളുണ്ടെന്നതു സത്യം തന്നെ. എന്നാല്‍ ഉപയോഗത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷവും ഉണ്ടാവാം. സോപ്പ് വിശേഷങ്ങള്‍ അറിയാം.
  കുളിക്കാനുപയോഗിക്കുന്ന സോപ്പുകള്‍ ചലിരില്‍ കടുത്ത അലര്‍ജി പ്രശ്നങ്ങള്‍ പോലും ഉണ്ടാക്കാം. മറ്റു ചിലര്‍ക്ക് അലക്കു സോപ്പുകളും ഡിറ്റര്‍ജന്റുകളുമാണു പ്രശ്നം. ലിക്വിഡ് സോപ്പുകളും ഫെയ്സ് വാഷുകളും പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകളും ലായനികളുമൊക്കെ ചര്‍മാരോഗ്യത്തെ ബാധിക്കുന്നുണ്ട്.
  സോപ്പ് എന്നാല്‍
  സോഡിയം സിലിക്കേറ്റ്, ചില ആന്റിസെപ്റ്റിക്കുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയാണു ബാത്തിങ് സോപ്പുകളിലെ പ്രധാന ചേരുവകള്‍. എണ്ണകള്‍, ഗ്ലിസറിന്‍ തുടങ്ങിയവയും സോപ്പുകളില്‍ ചേര്‍ക്കാറുണ്ട്. കാസ്റ്റിക് സോഡ, കാരം തുടങ്ങിയ വിവിധ രാസവസ്തുക്കള്‍ അലക്കു സോപ്പുകളിലും പൊടികളിലും പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകളിലും ലായനികളിലും അടങ്ങിയിരിക്കുന്നു. ഇത്തരം രാസവസ്തുക്കളില്‍ ചിലത് ശരീരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പോന്നവയാണ്.
  സോപ്പ് അലര്‍ജി
  കുളി കഴിഞ്ഞുള്ള ചൊറിച്ചില്‍, ചര്‍മത്തില്‍ പല ഭാഗത്തും ചുവപ്പുനിറം, തടിപ്പ്, കുരുക്കള്‍ ഉണ്ടാകല്‍, അപൂര്‍വം ചിലര്‍ക്ക് എക്സിമയുടെ രൂപത്തിലും അലര്‍ജി ഉണ്ടാകാം. പുതിയൊരു സോപ്പ് മാറി പരീക്ഷിക്കുമ്പോഴായിരിക്കും പലര്‍ക്കും ഈ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങുക. ഒരു സോപ്പ് ഉപയോഗിക്കുമ്പോള്‍ സാധാരണമല്ലാത്ത അനുഭവം ചര്‍മത്തിനുണ്ടായാല്‍ സുരക്ഷിതമായ പഴയ സോപ്പിലേക്കു മടങ്ങിപോവുകയാണ് ഉചിതം. അല്ലെങ്കില്‍ മറ്റു സോപ്പുകള്‍ മാറി പരീക്ഷിക്കാം.
  അലക്കു സോപ്പും ഡിറ്റര്‍ജന്റും

  അലക്കു സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, പാത്രം കഴുകാനുള്ള സോപ്പുല്‍പന്നങ്ങള്‍ എന്നിവ നമ്മുടെ നാട്ടില്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്നതു സ്ത്രീകളാണ്. താരതമ്യേന ശക്തമായ രാസവസ്തുക്കളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഇവയുടെ ദീര്‍ഘസമയത്തെ ഉപയോഗം മിക്കവരിലും കൈപ്പത്തിയില്‍ പ്രശ്നമുണ്ടാക്കും. നഖക്കെട്ടില്‍ സോപ്പുലായനി കൂടുതല്‍ സമയം തങ്ങിനില്‍ക്കുന്നത് ആ ഭാഗത്തെ ചര്‍മം അടര്‍ന്നു നിത്യവും വേദനയും പഴുപ്പുമായി മാറാം. കൈപ്പത്തിയിലെ ചര്‍മം മൃദുവായി മാറി പൊളിഞ്ഞിളകാം. ചിലപ്പോള്‍ അസഹ്യമായ ചൊറിച്ചിലും അനുഭവപ്പെട്ടെന്നുവരും.
  അലക്കും പാത്രം കഴുകലുമൊക്കെ കഴിഞ്ഞയുടന്‍ തന്നെ ശുദ്ധജലം ഉപയോഗിച്ചു കൈകള്‍ നന്നായി കഴുകി തുടച്ചു വൃത്തിയാക്കി ഓയില്‍ ബേസ്ഡ് ക്രീമുകളോ, വെളിച്ചെണ്ണയോ പുരട്ടിയാല്‍ ഈ പ്രശ്നങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാം.
  സോപ്പുമായി ബന്ധപ്പെട്ട അലര്‍ജി രൂക്ഷമായാല്‍ ആന്റിഹിസ്റ്റമിനുകള്‍ പോലുള്ള മരുന്നുകളോ കലാമിന്‍ ലോഷനുകളോ ഒക്കെ ഉപയോഗിക്കേണ്ടിയും വരും.
  ശ്രദ്ധിക്കാന്‍
  ∙ അമ്പതുവയസിനുശേഷം അധികം സോപ്പുപയോഗിക്കുന്നത് അഭികാമ്യമല്ല. പ്രായമേറുമ്പോള്‍ ചര്‍മത്തിന്റെ വരള്‍ച്ച കൂടുന്നതിനാലാണ് ഇത്. സോപ്പ് ഉപയോഗിക്കുന്നവര്‍ പി എച്ച് മൂല്യം 6-7 ഉള്ള സോപ്പുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ നിര്‍മിക്കുന്ന മിക്ക സോപ്പുകളും ശക്തമായ ക്ഷാരസ്വഭാവം പ്രകടിപ്പിക്കുന്ന (പി എച്ച് 8നു മുകളില്‍) സോപ്പുകളാണ്.
  ∙ പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകള്‍ക്കു വീര്യം വളരെ കൂടുതലാണ്. അവ കൈകളില്‍ പുരളാത്തവിധത്തില്‍ ഉപയോഗിക്കുക. പാത്രങ്ങള്‍ കഴുകാന്‍ നമ്മള്‍ മുമ്പ് ഉപയോഗിച്ചിരുന്ന ചാരം ഏറ്റവും ഉത്തമം.
  ∙ ബാത്തിങ് സോപ്പു ചര്‍മത്തില്‍ ഉരസി തേക്കരുത്. കൈകളില്‍ വച്ചു പതപ്പിച്ച് ഉപയോഗിക്കാം.
  ∙ ഷാംപൂകള്‍, ഫെയ്സ് വാഷുകള്‍ മുതലായവ ചര്‍മത്തിലേക്കു നേരിട്ടു പുരട്ടുന്നതിനുപകരം അവ വെള്ളം ചേര്‍ന്നു നേര്‍പ്പിച്ചു മാത്രം പുരട്ടുക.
  ∙ മുഖക്കുരു ഉള്ളവര്‍ മുഖം കഴുകാന്‍ പ്രത്യേകമായി ലഭിക്കുന്ന മെഡിക്കല്‍ സോപ്പുകളോ ലിക്വിഡുകളോ ഉപയോഗിക്കണം.
  ∙ തുടയിടുക്കിലും മറ്റുമുള്ള ചൊറിച്ചിലിന് സോപ്പ് ആവര്‍ത്തിച്ചു തേച്ചു വൃത്തിയാക്കുന്നത് ചൊറിച്ചില്‍ പ്രശ്നം കൂട്ടുകയേ ഉള്ളൂ. ചൊറിച്ചില്‍ മാറ്റാന്‍ കോര്‍ട്ടികോ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ സോപ്പ് ഉപയോഗിച്ചാല്‍ ചര്‍മം വെടിച്ചുപൊട്ടും. ഇതു ഭേദമാക്കാനും പ്രയാസം നേരിടും.
  ∙ സോപ്പും ഷാംപൂവുമൊക്കെ ചര്‍മത്തിന്റെ എണ്ണമയം നഷ്ടപ്പെടുത്തും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് താരന്‍ ശല്യം കൂടുന്നത് അതുകൊണ്ടാണ്. തലയില്‍ ഷാംപൂവോ സോപ്പോ പുരട്ടി എണ്ണമയം കളഞ്ഞാല്‍ കുളികഴിഞ്ഞ ഉടനെ വെളിച്ചെണ്ണയോ മറ്റോ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് നല്ല ഫലം ചെയ്യും.

  Click to comment

  You must be logged in to post a comment Login

  Leave a Reply

  You May Also Like

  News

  ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

  News

  മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

  News

  അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

  News

  ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...