ചൈനയിൽ രണ്ടാഴ്ച മുമ്പാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന്‍ യുഎസിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്യുകയുണ്ടായി . ഇതുവരെ നൂറോളം പേരെ ഈ രോഗം ബാധിക്കുകയും ഒൻപത് പേര്‍ മരിക്കുകയും ചെയ്തു. ചികിത്സ തേടുന്നവര്‍ നൂറുകണക്കിനാണ് .
ചൈനയിലെ സീഫുഡ് മാർക്കറ്റിൽ നിന്ന് പകർന്നു എന്ന് പറയപ്പെടുന്ന വൈറസ് മൃഗങ്ങളിൽ നിന്ന് മാത്രമേ മനുഷ്യനിലേക്കു പകരൂ എന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും വൈറസ് പകരും എന്ന് ചൈന സ്ഥിരീകരികുകയുണ്ടായി. ശ്വാസനാളിയെ ബാധിക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ജലദോഷം, ന്യുമോണിയ എന്നിവ ഈ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങളാണ്.
ഏത് ജീവിയില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകർന്നത് എന്നത് ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു, എന്നാല്‍ ഇതിന്‍റെ ഉറവിടം പാമ്പുകള്‍ ആകാമെന്നാണ് ഇപ്പോള്‍ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ചൈനീസ് പാമ്പുകളായ ക്രയാറ്റ് , കോമ്പ്ര എന്നീ പാമ്പുകളാകാം വൈറസിന്‍റെ ഉറവിടം എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ചൈനയുടെ തെക്ക് ഭാഗങ്ങളിലും സൌത്ത് ഈസ്റ്റ് ഏഷ്യയിലുമാണ് ക്രയാറ്റ് എന്ന ഇനം പാമ്പുകള്‍ കൂടുതലായി കാണപ്പെടുന്നത്. മധ്യചൈനയിലെ പ്രധാനപ്പെട്ട നഗരമായ വുഹാനിലാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിക്കുന്നത്.
പനി, കഫക്കെട്ട് , ശ്വാസതടസ്സം , ന്യൂമോണിയ , തുടങ്ങിയവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ വൈറസ് ബാധിതരെ ഐസൊലേഷൻ വാർഡുകളിൽ പാർപ്പിക്കാനാണ് ചൈനീസ് ആശുപത്രികൾക്ക് ലഭിച്ചിട്ടുള്ള നിർദേശം.

You must be logged in to post a comment Login