കുറുക്കന് പ്രാണവേദന ചിത്രശലഭത്തിന് വീണവായന; വേറിട്ട ഒരു ചിത്രം

0
679

 

ഇന്നത്തെ കാലത്ത് എന്തും വൈറലാവാൻ നിമിഷനേരം മതി. ഭൂമിയിൽ ഉള്ളത് മാത്രമല്ല അങ്ങ് ബഹിരാകാശത്ത് നടക്കുന്ന കാര്യങ്ങൾ വരെ നിമിഷ നേരം കൊണ്ടാണ് നമ്മൾ അറിയുന്നത്. അത്തരത്തിൽ എല്ലാം വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് പാമ്പ് ഇരപിടിക്കുന്ന ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്.

പാമ്പുകൾ ഇരപിടിക്കുന്ന ചിത്രം ഇതിന് മുൻപ് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ വൈറലായിരിക്കുന്നത് ഒരു വ്യത്യസ്ത ചിത്രമാണ്. ഇരയായ കുറുക്കനെ വലിഞ്ഞുമുറുക്കുന്ന ഒരു പാമ്പിന്റെ ചിത്രമാണ്. എന്നാൽ ചിത്രത്തിലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ പാമ്പിന്റെ തലയിൽ ചിറകും വിടർത്തി നിൽക്കുന്ന ഒരു വിരുതനാണ്. കുറുക്കന്റെ കണ്ണിലെ നിസ്സഹായതയും പാമ്പിന്റെ വന്യതയും വെളിവാക്കുന്ന ചിത്രത്തിൽ പാമ്പിന്റെ തലയിൽ വന്നിരിക്കുന്ന ചിത്രശലഭം വേറിട്ട കാഴ്ചയാണ്.

റെബേക്ക ഹെർബർട്ട് ആണ് ട്വിറ്ററിലൂടെ ഈ ചിത്രം പങ്കുവച്ചത്. ‘കുറുക്കനെ വരിഞ്ഞു മുറുക്കുന്ന പെരുമ്പാമ്പിനോട് എന്താകും ആ ചിത്രശലഭം പറയുന്നത്?’ എന്നാണ് ഈ ചിത്രത്തിന് അടികുറിപ്പായി റബേക്ക ചോദിച്ചിരിക്കുന്നത്. ചിത്രം കാണുന്നവരൊക്കെയും ഇപ്പോൾ ചിത്രശലഭത്തിനു പിന്നാലെയാണ്. കുറുക്കന്റെ മൂക്കിൽ വന്നിരിക്കുന്ന മറ്റൊരു വിരുതൻ ഈച്ചയും ഇപ്പോൾ ചിത്രം കാണുന്നവരുടെ ചർച്ചാവിഷയമാണ്.