പാസ് ചോദിച്ചതിന് എഎസ്ഐ യുടെ കൈവെട്ടി.

0
100

 

സമ്പൂർണ്ണ ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കനത്ത സുരക്ഷയും,അതീവ ജാഗ്രതയും, കർശന പോലീസ് പെട്രോളിങ്ങുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി, ലോക്ഡൗണിൽ പുറത്തിറങ്ങുന്ന ജനങ്ങൾക്ക് പലസംസ്ഥാനങ്ങളിലും സത്യവാങ്മൂലവും, പാസുമൊക്കെ ഏർപ്പെടുത്തിയിരുന്നു.

എഎസ്ഐ ഉൾപ്പെടെയുള്ള സംഘം ലോക് ഡൗണിൽ സന്നദ്ധസജീവമായി പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ പാസ് ചോദിച്ച എഎസ്ഐ യുടെ കൈ വെട്ടിമാറ്റി. എ എസ് ഐ ഹർജീത് സിങ്ങിനെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.
പഞ്ചാബിലെ പട്യാല ജില്ലയിലാണ് കാറിലെത്തിയ സംഘം എഎസ്ഐയുടെ കൈ വെട്ടിമാറ്റിയത്.പരമ്പരാഗത ആയുധങ്ങൾ അണിയുന്ന നിഹാങ് എന്ന സിഖ് വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയത്.

25 കിലോമീറ്റർ അകലെ ഗുരുദ്വാരയിൽ ഒളിച്ച ഏഴ് അക്രമികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അക്രമികളും പോലീസുമായി വെടിവെപ്പുണ്ടായി. ഇവരുടെ പക്കൽ നിന്ന് കൈത്തോക്കുകളും, പെട്രോൾ ബോംബുകളും, പാചകവാതക സിലിണ്ടറുകളും മറ്റും പിടിച്ചെടുത്തു.