എസ്.ഡി.പി.ഐക്ക് ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്.

0
49

ഇടുക്കി: ആര്‍എസ്എസുകാരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണ റിപ്പോര്‍ട്ട്. കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പി.കെ.അനസ് എന്ന ഉദ്യോഗസ്ഥനാണ് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Watch True Tv Kerala News on Youtube and subscribe regular updates

കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി നല്‍കിയത്. മറ്റൊരു കേസില്‍ അറസ്റ്റിലായ എസ്ഡിപിഐകാരനില്‍ നിന്നാണ് ചോര്‍ത്തല്‍ സംബന്ധിച്ച വിവരം പോലീസിന് കിട്ടിയത്.

സംഭവത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജി.ലാല്‍ വകുപ്പ് തല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനസിന് കാരണം കോണിക്കല്‍ നോട്ടീസ് നല്‍കി. മറുപടി തൃപ്തികരമല്ലെങ്കില്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടും.

ശോഭ