മോന്‍സന്‍ മാവുങ്കലിനെതിരായ അന്വേഷണത്തില്‍ ഇടപെട്ട ഐ.ജിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
38

 

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരായ അന്വേഷണത്തില്‍ അനധികൃതമായി ഇടപെട്ട ഐ.ജി ജി.ലക്ഷ്മണന് കാരണം കാണിക്കല്‍ നോട്ടീസ്. എ.ഡി.ജി.പി മനോജ് ഏബ്രഹാം ആണ് നോട്ടീസ് നല്‍കിയത്. ഐ.ജിയുടെ വഴിവിട്ട അന്വേഷണം ശ്രദ്ധയില്‍പെട്ടയുടന്‍ നോട്ടീസ് നല്‍കിയെന്നാണ് പോലീസിന്റെ വിശദീകരണം.

മോന്‍സന്‍ മാവുങ്കലിനെതിരെ പത്തനംതിട്ട സ്വദേശി നല്‍കിയ പരാതിയില്‍ അന്വേഷണം നിര്‍ത്തിവയ്പിച്ചത് ഐ.ജി ലക്ഷ്മണിന്റെ ഇടപെടല്‍ ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണത്തില്‍ ഇടപെടാന്‍ അധികാരമില്ലാത്ത, സോഷ്യല്‍ പോലീസിന്റെ ചുമതലയുള്ള ഐ.ജി ഇടപെട്ടത് വിവാദമായിരുന്നു.

പ്രസാദ്