രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ തുടർന്നു പോകുന്ന ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടുന്ന വയോജനങ്ങൾക്കും രോഗികൾക്കും സഹായഹസ്തവുമായി ഷീടാക്സി രംഗത്ത്.
ഒറ്റപ്പെട്ടു കഴിയുന്നവന് വയോജനങ്ങൾക്കും രോഗബാധിതർക്കും ആശുപത്രിയിലേക്ക് പോകുന്നതിനും മരുന്നു വാങ്ങുന്നതിനും ഷീ ടാക്സിയുടെ സേവനം ഇനി മുതൽ ലഭ്യമാണ്.ഷീ ടാക്സിയുടെ ഈ ഉദ്യമം മാതൃകാ പരമായ ഒരു സേവനമാണ്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, എന്നീ നഗരങ്ങളിൽ 15 കിലോമീറ്റർ ചുറ്റളവിലാണ് ഷീ ടാക്സിയുടെ സേവനം ലഭ്യമായി തുടങ്ങുന്നത്. ഷീ ടാക്സിയുടെ സേവനം ആവശ്യമുള്ളവർ 73067012 0 0, 73067014 00 എന്നീ നമ്പറുകളിൽ വിളിച്ചാണ് ആവശ്യം അറിയിക്കേണ്ടത്. മരുന്നുകൾ ആവശ്യമുള്ളവർ കോൾ സെന്ററുമായി ബന്ധപ്പെടുന്നതോടൊപ്പം മരുന്നിന്റെ കുറിപ്പടി കൂടി ഈ നമ്പറിലേക്ക് വാട്സാപ്പ് വഴി അയക്കണം. ബിപിഎൽ കാർഡുകാരായ വയോജനങ്ങൾക്കും രോഗികൾക്കും ഷീ ടാക്സിയുടെ സേവനം സൗജന്യമായി ലഭ്യമാകും. മറ്റുള്ളവരിൽനിന്ന് കിലോമീറ്റർ ഈടാക്കുന്ന യഥാർത്ഥ നിരക്കിന്റെ പകുതി ഈടാക്കും.അതേ സമയം എപിഎൽ വിഭാഗത്തിൽപെട്ട, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സൗജന്യ സേവനം ലഭ്യമാകും.സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിൽ ഫേക്ക് മെസ്സേജുകളും, ഫേക്ക് ആവശ്യങ്ങളും ഒഴിവാക്കുക. അത് യഥാർത്ഥ ആവശ്യക്കാർക്ക് സേവനം ലഭ്യമാകുന്നതിന് തടസ്സമുണ്ടാക്കും.
സൗജന്യ സേവനം നല്കുക വഴി ടാക്സി ഡ്രൈവർമാർക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ജെൻഡർ പാർക്കും, കോൾ സെന്ററായ ഗ്ലോബൽ ട്രാക്സും, ഷീ ടാക്സി ഡ്രൈവർമാരും കൂടിച്ചേർന്ന് നികത്തുന്നതായിരിക്കും.ഷീ ടാക്സി ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ സുരക്ഷാ കിറ്റുകൾ തിരുവനന്തപുരത്തെ നിംസ് ആശുപത്രി നൽകും.

You must be logged in to post a comment Login