ഗിരിരാജന്‍ കോഴിയില്‍ നിന്നും ഡോക്ടര്‍ ബെഞ്ചമിന്‍ ലൂയിസ് എന്ന സൈക്കോ വില്ലനിലേക്കുള്ള ഷറഫുദ്ദീന്റെ മാറ്റം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴിതാ, മകള്‍ക്കൊപ്പമുള്ള രസകരമായ ചിത്രമാണ് താരം പങ്ക് വച്ചിരിക്കുന്നത്. സാറെ ഈ കുട്ടി ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദീന്‍ ചിത്രം പങ്കുവെച്ചത്. ഷറഫുദ്ദീന്റെ യാത്രയെ നിറഞ്ഞ കയ്യടിയോടെയാണ് മലയാള സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. സമീപകാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ച വിഷയമായ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാംപാതിര. പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാതെ വമ്പന്‍ ട്വിസ്റ്റാണ് ഷറഫുദീനിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. സിനിമയിലെ ഷറഫുദീന്റെ ഓരോ ഡയലോഗുകളും സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്നും ഷറഫുദീന്‍ പറയുന്നു.

You must be logged in to post a comment Login