പി കെ ശശിയെ പുകഴ്ത്തി ശഹന കല്ലടി

0
87
shahana-kalladi-praises-pk-sas

 

സി പി എം നേതാവ് പി കെ ശശിയെ വാനോളം പുക്ഴത്തി ലീഗ് വനിതാ നേതാവ്. ലീഗിന്റെ ശക്തികേന്ദ്രമാണെന്ന് വിശ്വസിക്കുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തിലെ രാഷ്ടീയം തീരുമാനിക്കുന്നത് പി കെ ശശിയാണെന്നും ആവശ്യങ്ങള്‍ക്കായി ഏത് പാര്‍ട്ടിക്കാരും അദ്ദേഹത്തെയാണ് സമീപിക്കുന്നതെന്നും ലീഗില്‍ നിന്ന് രാജിവെച്ച ശഹന കല്ലടി പറഞ്ഞു.

ഞാനിരുന്ന പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാര്‍ക്കാട്ട് എനിക്കാ തങ്ങന്മാരെ കാണാന്‍ കഴിഞ്ഞത് പി കെ ശശിയില്‍ ആണ്. ലിഗില്‍ നിന്ന് രാജിവെച്ച്‌ സി പി എമ്മില്‍ ചേരുന്നതിനിടെയാണ് ശഹന ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. എന്നെപ്പോലൊരാള്‍ക്ക് ലക്ഷ്യം സ്വീകരിക്കാനാകില്ല. അത് തന്നെയാണ് മനസ്സിലാക്കേണ്ടത്. ആ ബോധത്തോടെയാണ് സി പി എമ്മിലെത്തിയത്. ലീഗ് വിട്ടതില്‍ കുറ്റബോധമില്ല. ലീഗായായാലും കോണ്‍ഗ്രസ്സായാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയായാലും രാഷ്ടീയം തീരുമാനിക്കുന്നത് പി കെ ശശിയാണെന്നും ശഹന പറയുന്നു.

ലീഗിലായപ്പോഴും താന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ലീഗിലെ ഉന്നത നേതാക്കള്‍ പാണക്കാട്ടെ തങ്ങളാണ്. അവിടെയാണ് തീരുമാനിക്കുന്നതെന്നറിഞ്ഞപ്പോള്‍ എന്തിനാണ് ഇടയില്‍ ഒരാള്‍, നേരെയങ്ങ് സഖാവിന്റെ അടുത്ത് പോയി കാര്യങ്ങള്‍ പറഞ്ഞാല്‍ പോരെയെന്ന് തോന്നി, എന്നെപ്പോലൊരാള്‍ക്ക് ഇടയില്‍ ആളാവശ്യമില്ലെന്നും ശഹന പറഞ്ഞു.

മണ്ണാര്‍ക്കാട് നഗരസഭാ ലീഗ് കൗണ്‍സിലറായിരുന്ന ശഹന ജില്ലയിലെ പ്രമുഖ ലീഗ് നേതാവായിരുന്നു. നിലവില്‍ ജില്ലയില്‍ ലീഗിനകത്ത് കനത്ത പ്രതിസന്ധിയാണുണ്ടായിട്ടുള്ളത്. മണ്ണാര്‍ക്കാട് ഇത്തവണ വിജയിച്ചെങ്കിലും വരും തിരഞ്ഞെടുപ്പില്‍ ലീഗിന് സീറ്റ് നിലനിര്‍ത്താനാകുമോ എന്ന ആശങ്കയാണ് കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ പങ്കുവെച്ചത്.

പ്രസാദ്