ദാരിദ്ര്യത്തോട് പടപൊരുതി സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായി; താരമായി സെല്‍വമാരി

0
58

 

സെല്‍വമാരി എന്ന പെണ്‍കുട്ടിയുടെ ജീവിതം അതിജീവനത്തിന്റെ വിജയഗാഥയാണ്. ഇല്ലായ്മയില്‍ നിന്ന് പഠിച്ചുവളര്‍ന്ന സെല്‍വമാരി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ സര്‍വീസില്‍ പ്രവേശിപ്പിച്ചതിലൂടെയാണ് അധ്യാപികയായത്.

വഞ്ചിവയല്‍ ഗവണ്‍മെന്റ് െ്രെടബല്‍ ഹൈസ്‌കൂളിലാണ് സെല്‍വമാരി അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്.

 

സെല്‍വമാരിയെ കുറിച്ച്‌ കേട്ടറിഞ്ഞ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫോണില്‍ നേരിട്ട് വിളിച്ചു. മന്ത്രിയെ നേരില്‍ കാണാന്‍ സെല്‍വമാരി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന മന്ത്രി വീട്ടിലേക്ക് ക്ഷണിച്ചു.

വീട്ടിലെത്തിയ സെല്‍വമാരിയെ ഫലകവും പൊന്നാടയും നല്‍കിയാണ് സ്വീകരിച്ചത്. സെല്‍വമാരിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അഭിനന്ദനങ്ങള്‍ നേരിട്ട് അറിയിച്ചു. ജീവിതവിജയത്തിന്റെ അത്യുന്നതിയില്‍ സെല്‍വമാരി എത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു.

പ്രസാദ്