തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തിരികെ നല്‍കും. 27,000 ലേറെ വാഹനങ്ങളാണ് ഈ ദിവസങ്ങളില്‍ പോലീസ് പിടികൂടിയത്.
പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഹനങ്ങള്‍ കുന്നുകൂടിയ സാഹചര്യത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേസും കോടതി നടപടികളും തുടരുമെന്ന് പോലീസ് അറിയിച്ചു. പിഴ പോലീസ് സ്റ്റേഷനില്‍ നല്‍കണോ എന്നകാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടാകും.
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ റോഡിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ, നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസെടുക്കാന്‍ തുടങ്ങിയിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് സര്‍ക്കര്‍ നിര്‍ദേശിച്ചത്.

You must be logged in to post a comment Login