പ്രവാസികൾക്കൊരാശ്വാസം!! ഉറപ്പ് നൽകി സൗദി.

0
109

 

ലോകമൊട്ടാകെ കോവിഡ് ഭീതി ജനിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരായ പ്രവാസികളുടെ സുരക്ഷയും കരുതലും ഉറപ്പുവരുത്തുമെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഓസാഫ് സെയ്ത് ഉറപ്പുനൽകി. വിദേശരാജ്യങ്ങളിൽ കൂടുതലായുള്ളത് ഇന്ത്യക്കാരായ പ്രവാസികൾ ആണ്. അവർക്ക് ഭക്ഷണം, താമസം, ചികിത്സ എന്നിവ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിന് സൗദിയിലെ ഇന്ത്യൻ എംബസി രേഖാമൂലം മറുപടി നൽകുകയായിരുന്നു.

കോവിഡ് ബാധയെ തുടർന്ന് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന ഇന്ത്യക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതായിരിക്കും. വിദൂരസ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക് റേഷൻ ഉറപ്പാക്കുന്നതിനായും നടപടി സ്വീകരിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിനായി സംവിധാനമൊരുക്കാൻ മുസ്ലിംലീഗ് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചുട്ടുണ്ട്

കൊറോണ വ്യാപനത്തെ തുടർന്ന് സൗദിയിലെ ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. ചികിത്സ, മരണശേഷമുള്ള തുടർനടപടികൾ, രാജ്യം വിടുന്നതിനുള്ള സഹായം എന്നിങ്ങനെ എല്ലാ മേഖലയിലും തന്നെ ഹെൽപ്പ് ലൈൻ സന്നദ്ധമായി പ്രവർത്തിക്കുന്നുണ്ട്.