സഞ്ജു ലോകകപ്പ് ടീമിലേക്ക് ? യു.എ.യിൽ തുടരാൻ നിർദേശം

0
117

 

മലയാളികൾക്ക് പ്രതീക്ഷക്ക്‌ വക നൽകുന്ന വാർത്തകളാണ് ഇപ്പോൾ യു.എ.ഇയിൽ നിന്ന് വരുന്നത്. ഐ.പി.എല്ലിൽ സഞ്ജുവിന്റെ ടീം രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നു. എന്നാൽ സഞ്ജുവിനോട് യു.എ.ഇയിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടതായുള്ള വാർത്തകളാണ് ഇപ്പോൾ ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഐ.പി.എൽ 14-ാം സീസണിൽ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. യു.എ.ഇയിൽ വെച്ച് നടന്ന രണ്ടാം പാദത്തിലും താരം മിന്നുന്ന ഫോം തുടർന്നു. ഐ.പി.എല്ലിലെ പ്രകടനം വെച്ച് ലോകകപ്പിനുള്ള ടീമിൽ മാറ്റംവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രത്യേകിച്ചും നേരത്തെ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഹാർദിക് പാണ്ഡ്യയടക്കമുള്ള താരങ്ങൾ ഫോം കണ്ടെത്താൻ വിഷമിക്കുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ.

ഷിനോജ്