ഈ സാനിയ എന്താ റബ്ബര്‍ പാലണോ കുടിക്കുന്നത്… മെയ്‌വഴക്കം കണ്ട് ഞെട്ടി ആരാധകര്‍

0
224

അമ്പമ്പോ… എന്തൊരു മെയ്‌വഴക്കം…
കുട്ടി റബ്ബര്‍ പാലാണോ കുടിക്കുന്നത്…. ?
യുവതാരം സാനിയ അയ്യപ്പന്റെ യോഗ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

സാനിയ അയ്യപ്പന്റെ വര്‍ക്ക് ഔട്ട് ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാം ആരാധകരെ ഞെട്ടിക്കുന്നത്. ഏറെ ശരീരവഴക്കത്തോടെ യോഗ പോസ് ചെയ്യുകയാണ് സാനിയ.

‘എന്തൊരു ഫ്‌ളെക്‌സിബിലിറ്റി, നിങ്ങള്‍ പശുവിന്‍ പാലിനു പകരം റബ്ബര്‍ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത്’ എന്നു തുടങ്ങി കമന്റുകളുടെ ബഹളമാണ് ചിത്രത്തിനു താഴെ. ഉടനെ തന്നെ ഒരു യോഗ ട്യൂട്ടോറിയല്‍ ക്ലാസ് തുടങ്ങൂ എന്നും ആരാധകര്‍ സാനിയയോട് പറയുന്നുണ്ട്.

പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് ബാലതാരമായി എത്തി നായികയായി വളര്‍ന്നയാളാണ് സാനിയ. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളുടെ വേഷത്തില്‍ സാനിയ എത്തിയിരുന്നു. ക്വീന്‍ ആയിരുന്നു നായികയായി അഭിനയിച്ച ചിത്രം.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധനേടിയത്. അതുകൊണ്ടു തന്നെ അഭിനയം കഴിഞ്ഞാല്‍ നൃത്തത്തിലാണ് സാനിയ്ക്ക് താത്പര്യം.