ഉപ്പ് കൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ട്!

0
249

ഭക്ഷണ ക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഉപ്പ്, എന്നാല്‍ ഭക്ഷണമാക്കാനല്ലാതെ ഉപ്പ് കൊണ്ട് വേറെയും അനേകം പൊടിക്കൈകളുണ്ട്, വീടിനുള്ളിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കുന്നതിന് വീടിന്റെ എല്ലാ മൂലകളിലും ഒരു ചെറിയ പെട്ടിയില്‍ ഉപ്പ് വയ്ക്കുന്നവരുണ്ട് ഓരോ മണിക്കൂറിലും പഴയത് കളഞ്ഞ് വീണ്ടും പുതിയ ഉപ്പ് നിറച്ച് വയ്ക്കും ഈ ഉപ്പ് പാചകത്തിനോ കഴിക്കാനോ ഉപയോഗിക്കാറില്ല.

 

 

 

 

 

 

 

 

 

 

 

 

തറയിലെ ഉറുമ്പിനെയും പ്രാണികളെയുമൊക്കെ ഓടിക്കാന്‍ തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് തുടച്ചാല്‍ മതിയാകും.. കടയില്‍ നിന്ന് വാങ്ങിയ പച്ചക്കറികള്‍ 2 മണിക്കൂറെങ്കിലും ഒരു നുള്ള് ഉപ്പും മഞ്ഞളും ഇട്ട വെള്ളത്തില്‍ മുക്കി വയ്ക്കുന്നത് നല്ലതാണ് അഴുക്കും കീടനാശിനികളും പോയി വാടിയ കായ് കറികള്‍ ഉണര്‍വ്വോടെ ലഭിക്കും.

പാത്രങ്ങളിലെ മെഴുക്ക് കളയാന്‍ പാത്രത്തില്‍ ഉപ്പ് വെള്ളം ഒഴിച്ച് വെച്ചശേഷം കഴുകിയാല്‍ മതി.. ഇരുമ്പ് വസ്തുക്കളിലെ തുരുമ്പ് കളയാന്‍ ഉപ്പിന് കഴിയും. തുരുമ്പ് പിടിച്ചിരിക്കുന്ന വസ്തുക്കളില്‍ ഉപ്പ് ഉപയോഗിച്ച് ഉരച്ച് കഴുകിയാല്‍ തുരുമ്പ് ഇളകി പോകുന്നത് കാണാം, മഴക്കാലമാകുമ്പോഴും വിയര്‍ക്കുമ്പൊഴും മറ്റും ഷൂവില്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാനും ഉപ്പ് വിതറിയാല്‍ മതി അത് ഈര്‍പ്പം വലിച്ചെടുക്കുകയും ദുര്‍ഗന്ധം അകറ്റുകയും ചെയ്യും