കേരളത്തിലെ ആദ്യത്തെ റോൾസ്‌ റോയ്‌സ് ടാക്സിയുമായി ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് !

0
109

ആഡംബരത്തിന്റെ അവസാന വാക്കായാണ് റോൾസ്-റോയ്‌സ് എന്ന ബ്രിട്ടീഷ് വാഹന നിർമാതാക്കളെ വാഹനപ്രേമികൾ കാണുന്നത് . റോൾസ്-റോയ്സിന്റെ കാറുകളിൽ ഏതെങ്കിലും ഒന്നിൽ കുറച്ചു സമയം എങ്കിലും സഞ്ചരിക്കുന്നത് സ്വപ്നം കാണാത്ത വാഹന പ്രേമികൾ വളരെ ചുരുക്കം ആയിരിക്കും. പക്ഷെ, അതിനുള്ള ചിലവോ ? ലക്ഷക്കണക്കിന് രൂപയാണ് ഒരു റോൾസ്-റോയ്‌സ് കുറച്ചു സമയത്തേക്ക് വാടകക്കെടുക്കാൻ വേണ്ടി ചിലവഴിക്കേണ്ടത്. പക്ഷെ, വെറും 25,000 രൂപയ്ക്ക് റോൾസ് റോയ്സിൽ ഒരു യാത്ര തരപ്പെട്ടാലോ ? അതും നമ്മുടെ കേരളത്തിൽ ? ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ആണ് കേരളത്തിലെ ആദ്യ റോൾസ് റോയ്‌സ് ടാക്സി ടൂറിന് പിന്നിൽ. കൊച്ചിയിൽ നിന്ന് തേക്കടിയിലേക്ക് ‘ബോബി ഹെലി ടാക്സി’ എന്ന ഹെലികോപ്റ്റർ ടാക്‌സി സർവീസ് പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിലാണ് ബോബി ചെമ്മണ്ണൂർ റോൾസ് റോയ്‌സ് ടാക്സി ടൂറുമായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിൻ്റെ കീഴിലുള്ള ഓക്‌സിജന്‍ റിസോര്‍ട്ടിലെ പാക്കേജിന്റെ ഭാഗമായാണ് കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയിസ് ടാക്‌സി കൊണ്ട് വന്നിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ഒരു റോൾസ് റോയ്‌സ് കാർ വാടകയ്ക്ക് എടുത്ത് 240 കിലോമീറ്റർ ദൂരം യാത്ര ചെയ്യണമെങ്കിൽ ഏകദേശം 7.5 ലക്ഷം രൂപ ആണ് വാടക. അതെ സമയം, വെറും 25,000 രൂപയാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് തങ്ങളുടെ റോൾസ് റോയ്‌സ് ടാക്സി ടൂറിനായി ഈടക്കാൻ ഉദ്ദേശിക്കുന്നത്. അതും 300 കിലോമീറ്റർ വരെ 2 ദിവസത്തേക്ക് സഞ്ചരിക്കാം. കൂടാതെ 2 ദിവസം ബോബി ഓക്‌സിജൻ റിസോർട്സിന്റെ 28 റിസോർട്ടുകളിൽ ഒന്നിൽ സൗജന്യമായി താമസിക്കുകയും ചെയ്യാം.