ഒമാന്‍ സുല്‍ത്താന്‍ ‘ഖാബൂസ് ബിന്‍ സയീദ്’ അന്തരിച്ചു !

0
182

മസ്‌കറ്റ് : ഒമാന്‍ ഭരണാധികാരി ഖാബൂസ് ബിന്‍ സയീദ് അന്തരിച്ചു. 79
വയസ്സായിരുന്നു. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയത്തില്‍
ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞമാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. 49
വര്‍ഷമായി ഒമാന്റെ ഭരണചക്രം ഈ കൈകളില്‍ ഭദ്രമായിരുന്നു. ഇന്നലെ
രാത്രിയോടെയാണ് മരണം സംഭവിച്ചത് എന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു
ചെയ്തു.
സുല്‍ത്താന്‍ ഖാബൂസിന്റെ മരണത്തില്‍ ഒമാനില്‍ മൂന്നു ദിവസത്തെ
ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 40 ദിവസത്തേയ്ക്ക്
രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. അടുത്ത ഭരണാധികാരിയെ
പ്രഖ്യാപിക്കാതെയാണ് സുല്‍ത്താന്‍ അന്തരിച്ചത്. ഈ സാഹചര്യത്തില്‍
ഒമാനില്‍ അടുത്ത ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ
ആരംഭിച്ചിട്ടുണ്ട്.