ബൈക്കിന്റെ ഇന്ധന ടാങ്കിനു മുകളിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവർ ഇനി പിടിയിലാകും .

0
148

ബൈക്കിന്റെ ഇന്ധന ടാങ്കിനു മുകളിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവർ ഇനി പിടിയിലാകും . കുട്ടികളുമായി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാർക്കു വേണ്ടി കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ചു ബോധവൽക്കരണ ക്ലാസ് നൽകും. കുട്ടികളെ അപകടകരമായി ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകുന്നവർക്കെതിരെ നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ഇതിനോടകം സർക്കുലർ നൽകിയിട്ടുണ്ട്.

കുട്ടികളെ ഇന്ധന ടാങ്കിനു മുകളിൽ ഇരുത്തി അപകടകരമായി വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയടുക്കാൻ ബാലാവകാശ കമ്മിഷൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.  കുട്ടികളെയും വഹിച്ചുകൊണ്ട് യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാർക്കു വാഹന പരിശോധന നടത്തുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാനും ബോധവൽക്കരണം നടത്താനും നിർദേശം നൽകിയിട്ടുണ്ട് ഇന്ധന ടാങ്കിനു മുകളിൽ ഇനി മുതൽ കുട്ടികളെ ഇരുത്തിക്കൊണ്ടു പോകുന്നവർക്കെതിരെ നിയമലംഘനത്തിനു നടപടിയെടുക്കും