കൊടൈക്കനാലില്‍ രാത്രി ലഹരിമരുന്ന് പാര്‍ട്ടി 3 സംസ്ഥാനങ്ങളിൽ നിന്നും 300 ഓളം സ്റ്റുഡന്റസ് , മലയാളികള്‍ ഉൾപ്പെടെ പിടിയിലായി !

0
99

 

ടൂറിസ്റ്റുകേന്ദ്രമായ കൊടൈക്കനാലില്‍ രാത്രി ലഹരിമരുന്നു പാര്‍ട്ടി നടത്തിയ മലയാളികള്‍ ഉൾപ്പടെ വിദ്യാര്‍ത്ഥി സംഘത്തെ തമിഴ്നാട് പൊലീസ് പിടി കൂടി. മൂന്നുപേരെ അറസ്റ്റു ചെയ്തു. മാജിക്ക് മഷ്റൂമും എല്‍എസ്ഡിയും ഉള്‍പ്പെടെ ഇമ്പോർട്ടഡ് ലഹരിമരുന്നുകളും പിടിച്ചെടുത്തു.

മദ്യത്തിന്റെയും ലഹരിയുടെയും ഉന്‍മാദത്തില്‍ രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്നവയാണ് റേവ് പാര്‍ട്ടികള്‍. പാര്‍ട്ടി നടന്നത് കൊടൈക്കനാലിൽ കുണ്ടുകെട്ടി മേല്‍മലൈ കുന്നിലെ സ്വകാര്യ ഫാം ഹൗസിലായിരുന്നു . പാർട്ടിക്ക് ആളെ കൂട്ടിയത് സമൂഹമാധ്യമങ്ങള്‍ വഴി ടിക്കറ്റ് വില്‍പന നടത്തിയായിരുന്നു. കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട് സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ 300 ഓളം വരുന്ന സംഘമാണ് പാര്‍ട്ടിക്കെത്തിയിരുന്നത്.

ദിണ്ഡിഗല്‍ ഡിവൈഎസ്പി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ രാത്രി ഫാം ഹൗസ് വളഞ്ഞാണ് നൂറിലധികം പൊലീസുകാര്‍ പാർട്ടിക്കെത്തിയവരെ പിടികൂടിയത്. അറുന്നൂറോളം പേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഫാം ഉടമ കരപ്പഗാമി, സംഘാടകരായ ദിണ്ഡിഗല്‍ സ്വദേശികളായ ഹരീഷ് കുമാര്‍, തരുണ്‍കുമാര്‍ എന്നിവരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറെസ്റ്റ്‌ ചെയ്തു . ഒരു ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ വച്ച പൊലീസ് വീട്ടുകാരെ വിളിച്ചറിയിച്ചശേഷം താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.