വാട്സാപ് ഫോർവേഡിന് നിയന്ത്രണം വീണു.

0
97

സമൂഹമാധ്യമങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഒരു ആപ്ലിക്കേഷനാണ് വാട്സാപ്. ധാരാളം വിഷയങ്ങളും ആശയങ്ങളും ഷെയർ ചെയ്തു വിടാനായി നാം കൂടുതലും ആശ്രയിക്കുന്നത് വാട്സാപിനെ തന്നെയാണ്.ഏതൊരു കാര്യവും മറ്റൊരാൾ ഷെയർ ചെയ്തു തന്നാൽ അതിനുപിന്നിലെ നിജസ്ഥിതി മനസ്സിലാക്കാതെ കണ്ണുംപൂട്ടി മറ്റൊരാൾക്ക്‌ ഷെയർ ചെയ്തു വിടുന്ന ആളുകളാണ് ഭൂരിഭാഗവും.

കോവിഡ് 19 വളരെയധികം ഭീതി ജനിപ്പിക്കുന്ന സാഹചര്യത്തിൽ ധാരാളം വ്യാജ സന്ദേശങ്ങളും വാർത്തകളുമാണ് വാട്സാപ് ഉൾപ്പെടെയുള്ള മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് എത്തുന്നത്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ജനങ്ങളിൽ ആശങ്കയാണ് ജനിപ്പിക്കുന്നത്.കോവിഡ് സംബന്ധിച്ച വ്യാജവാർത്തകളും, സന്ദേശങ്ങളും തടയുന്നതിനായി വാട്സാപ്പിൽ ഫോർവേഡ് നിയന്ത്രണം കൊണ്ട് വന്നിരിക്കുകയാണ്.

നിയന്ത്രണം ഇങ്ങനെ, സാധാരണ നമുക്ക് ഒരു സന്ദേശം കിട്ടിയാൽ ധാരാളം പേർക്ക് ഷെയർ ചെയ്യാമായിരുന്നു. എന്നാൽ ഇപ്പോൾ അഞ്ചോ അതിലേറെയോ തവണ ഫോർവേഡ് ചെയ്ത ഒരു സന്ദേശം കിട്ടിയാൽ പിന്നീട് ഒരു തവണ ഒരാൾക്ക് അത് ഫോർവേഡ് ചെയ്യാനാകൂ എന്നതാണ്. ഇത്തരത്തിലുള്ള നിയന്ത്രണം കൊണ്ടുവന്നത് വഴി, വ്യാജ സന്ദേശങ്ങളുടെ പ്രചരണം തടയുക എന്നതാണ് വാട്സാപ് ലക്ഷ്യമിടുന്നത്.