മൂന്ന് മാസത്തേക്ക് കോഹ്‌ലി ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കണമെന്ന് രവി ശാസ്ത്രി

0
114

വിരാട് കോഹ്‌ലിക്ക് കളിയിൽ നിന്ന് രണ്ട് മാസത്തെ ഇടവേള ആവശ്യമാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. കോഹ്‌ലിയില്‍ ഇനിയും അഞ്ച് വർഷത്തെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ശാസ്ത്രി പറഞ്ഞു.’ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോഹ്‌ലി വിശ്രമമെടുക്കണം. ഒരു ഇടവേള എടുത്താല്‍ ബാറ്റിങ്ങില്‍ കരുത്താര്‍ജിജിച്ച്‌ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്താന്‍ കോഹ്‌ലിയ്ക്ക് സാധിക്കും. കോഹ്‌ലി പഴയ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്യും’- ശാസ്ത്രി പറഞ്ഞു.

Watch True Tv Kerala News on Youtube and subscribe regular updates

‘ഇപ്പോൾ കോഹ്‌ലി കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. ഓരോരുത്തരും അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഒരു മനുഷ്യനും സമ്പൂർണനല്ല. ക്രിക്കറ്റിലെ മഹാൻമാരായ താരങ്ങൾ പോലും ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് നാം കണ്ടിട്ടുണ്ട്. സുനിൽ ഗാവസ്കറും സച്ചിൻ തെൻഡുൽക്കറും എം.എസ്. ധോണിയും അക്കൂട്ടത്തിലുണ്ട്. അദ്ദേഹം 94 ടെസ്റ്റുകൾ കളിച്ചു. ഇനിയും 10–15 ടെസ്റ്റുകൾ കളിക്കാൻ കഴിയുമായിരുന്നു. പക്ഷേ, അതിനു നിൽക്കാതെ മാറിക്കൊടുത്തു’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കയിൽ 2-1ന് ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെയാണ് വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.

ഷിനോജ്