പുതുവര്‍ഷത്തില്‍ സ്ത്രീ വേഷത്തില്‍ രാജ് കുമാര്‍ റാവു !

0
106

പുതുവര്‍ഷ ദിനത്തില്‍ ഇൻസ്റ്റഗ്രാമിലൂടെ തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രാജ് കുമാര്‍ റാവു . തന്‍റെ പുതിയ ചിത്രമായ ‘ലുഡോ’യിലെ സ്ത്രീ വേഷത്തിലുളള തന്‍റെ പുത്തൻ രൂപമാറ്റമാണ് നടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. രാജ് കുമാര്‍ ആണ് ചിത്രത്തിലുളളത് എന്ന് പെട്ടെന്ന് ആര്‍ക്കും തന്നെ മനസിലാകില്ല. ” ഒരു സ്ത്രീയേക്കാളും താങ്കള്‍ മനോഹരിയായിരിക്കുന്നു, ആദ്യം കണ്ടപ്പോൾ ആലിയ ഭട്ട് ആണെന്ന് കരുതി ” എന്നു തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയിലെ വേറിട്ട മറ്റൊരു ലുക്കും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലുഡോ’. ഫാത്തിമ സന ഷെയ്ഖ്, അഭിഷേക് ബച്ചന്‍, പങ്കജ് ത്രിപതി തുങ്ങിയവരും ചിത്രത്തിലുണ്ട്. ജാന്‍വി കപൂര്‍ നായികയാവുന്ന ‘റൂഹി അഫ്സ’, ഹന്‍സാല്‍ മേഹ്‍ത സംവിധാനം ചെയ്യുന്ന ‘ചലാങ്’, ‘ദി വൈറ്റ് ടൈഗര്‍’ തുടങ്ങിയ സിനിമകളാണ് പുതുവര്‍ഷത്തിൽ താരത്തിന്‍റേതായി ഒരുങ്ങുന്നത്.

 

View this post on Instagram

 

Happy new year guys. #LUDO 🙏❤️@anuragbasuofficial @bhushankumar @tseries.official

A post shared by RajKummar Rao (@rajkummar_rao) on