സൈബർ അധിക്ഷേപം; ബിഗ്ബോസ് താരം രജനി ചാണ്ടി മാപ്പു പറഞ്ഞു.
ഒരു മുത്തശി ഗദ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രജനി ചാണ്ടി. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായതിന് ശേഷം ആദ്യം നൽകിയ ഇന്റർവ്യൂവിന്റെ പേരിലാണ് രജനി ചാണ്ടി പ്രേഷക അധിക്ഷേപം നേരിട്ടത്. സൈബർ അധിക്ഷേപങ്ങൾ അതിരുവിടുന്നുണ്ടെന്നും അത് തന്നെ വളരെ അധികം വിഷമിപ്പിക്കുന്നു എന്നും രജനി ചാണ്ടി പറയുന്നു. എനിക്ക് സമാധാനമായി ഉറങ്ങുവാൻ പോലും സാധിക്കാത്ത തരത്തിൽ അതെന്നെ വിഷമിപ്പിക്കുന്നു. അവർ എന്റെ ഭർത്താവിനെപ്പോലും വെറുതെ വിടുന്നില്ല താരം പറഞ്ഞു. മത്സരാർത്ഥികളിൽ ഏറെ പ്രേഷക പ്രീതിയുള്ള രജിത് എന്ന വ്യക്തിയെക്കുറിച്ച് രജനി ചാണ്ടിയുടെ പരാമർശമാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. രജനിക്കെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തുവരുന്നത്. ഞാൻ നടത്തിയ പരാമർശം നിങ്ങളെ വിഷമിപ്പിച്ചുവെങ്കിൽ ഞാൻ പ്രേഷകരോട് മാപ്പു ചോദിക്കുവെന്നും താരം പറഞ്ഞു. എന്റെ പ്രായത്തെയെങ്കിലും ബഹുമാനിക്കേണ്ടേ? അതിനു മാത്രം വലിയ തെറ്റ് ഞാൻ എന്താണ് ചെയ്തത് എന്നും രജനി ചാണ്ടി ചോദിക്കുന്നു.” ഇപ്പോൾ ഈ ഷോയിൽ പങ്കെടുക്കേണ്ടിയിരുന്നില്ലായെന്നു തോന്നുന്നു. ഇത്തരം ഒരു പരിപാടിക്ക് ചേർന്ന വ്യക്തിയല്ല ഞാൻ. പ്രായം എന്നത് വെറും അക്കം മാത്രമാണെന്ന് തെളിയിക്കണമെന്ന് തോന്നി. അതുകൊണ്ട് മാത്രമാണ് ഞാൻ ഈ പരിപാടിയിൽ പങ്കെടുത്തത്. ഒന്നും അറിയാതെ ഒരു തമാശയായി മാത്രം കണ്ടാണ് ഞാൻ പോയത്. ഷോയിൽ പങ്കെടുക്കുന്നതിന് മുമ്പ് എനിക്ക് രജനികാന്തിന്റെ സിനിമയിൽ നിന്നും ഒരു ഓഫർ വന്നിരുന്നു അതെല്ലാം ഉപേക്ഷിച്ചു പോയത് വെറുതെയായി. എല്ലാം എന്റെ തെറ്റാണ്”. താരം പറയുന്നു,

You must be logged in to post a comment Login