ഫ്ലോറിഡാ ഒക്കല നാഷണൽ ഫോറസ്റ്റിൽ നിന്ന് മഴവിൽ വർണമുള്ള അപൂർവ്വയിനം പാമ്പിനെ കണ്ടെത്തിയതായി ഫ്ലോറിഡാ ഫിഷ് ആന്റ് വൈൽഡ് ലൈഫ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു . പാമ്പിനെ കണ്ടെത്തിയത് വനത്തിലൂടെ സഞ്ചരിച്ച ഒരു യാത്രികനാണ്. ഇത്തരത്തിലുള്ള പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. 1969ൽ ഫ്ലോറിഡാ മാറിയോൺ കൗണ്ടിയിലായിരുന്നു. ഫ്ലോറിഡാ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി അധികൃതർ പറഞ്ഞു. റെയ്ൻബോ പാമ്പുകൾ എന്നറിയപ്പെടുന്ന ഈ പാമ്പുകൾ ജീവിതത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലുള്ള ചെടികൾക്കിടയിൽ കഴിഞ്ഞു കൂടുകയാണ് പതിവെന്നാണ് അധികൃതർ പറയുന്നത്. പുതിയതായി കണ്ടെത്തിയ റെയ്ൻബോ പാമ്പിനുള്ളത് നാലടിയോളം നീളമാണ്. വിഷമില്ലാത്തതും അപകടകാരിയല്ലാത്തതുമായ പാമ്പാണ് റെയിൻബോ പാമ്പുകളെന്നും ഇത്തരം പാമ്പുകളെ വമ്പൻ പാമ്പുകൾ വേട്ടയാടി ഭക്ഷണത്തിനു ഉപയോഗിക്കാറുണ്ടെന്നും അധികൃതർ പറഞ്ഞു.

You must be logged in to post a comment Login