കൊറോണ ഭീതി യാത്രക്കാരില്ലാതെ 85 തീവണ്ടികള്‍ റദ്ദാക്കി റെയില്‍വെ !

0
111

ന്യൂഡല്‍ഹി: രാജ്യമാകെ കൊറോണ വ്യാപിക്കുന്നതിനെ തുടർന്ന് യാത്രക്കാരില്ലാതെ 85 തീവണ്ടികള്‍ റെയില്‍വെ റദ്ദാക്കി. കൂടാതെ രാജ്യമൊട്ടാകെയുള്ള 250 പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍നിന്ന് 50 രൂപയായി ഉയര്‍ത്തിയിട്ടുണ്ട് . തീവണ്ടികള്‍ റദ്ദാക്കിയിരിക്കുന്നത് മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ്. മധ്യ റെയില്‍വെ 23 തീവണ്ടികളും ദക്ഷിണ മധ്യ റെയില്‍വെ 29 തീവണ്ടികളും നോര്‍ത്ത് റെയില്‍വെ അഞ്ചും പടിഞ്ഞാറന്‍ റെയില്‍വെ 10 ഉം ഈസ്റ്റ് കോസ്റ്റ് റെയില്‍വെ അഞ്ചും സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ ഒമ്പതും നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വെ നാലും തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്.


പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് വര്‍ധന താല്‍ക്കാലികമാണെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദ്, മുംബൈ, വഡോദര, രത്‌ലം, രാജ്‌കോട്ട്, ഭൂവനേശ്വര്‍, ന്യൂഡല്‍ഹി തുടങ്ങിയ പ്രധാന സ്‌റ്റേഷനുകളിലാണ് നിരക്ക് വര്‍ധന.