ദ്രാവിഡിന് മുന്നിൽ ബിസിസിഐ വച്ചത് 10 കോടിയുടെ ഓഫർ

0
119
rahul-dravid- agreed to-take-over-as-interim-coach-of-indian-cricket-

 

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാൻ സമ്മതം മൂളിയിരിക്കുകയാണ് രാഹുൽ ദ്രാവിഡ്.രവി ശാസ്ത്രി പടിയിറങ്ങുന്ന ഒഴിവിലേക്കാണ് ദ്രാവിഡെത്തുന്നത്.ടീം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഫലമാണ് ദ്രാവിഡിന് ബിസിസിഐ ഓഫർ ചെയ്തിരിക്കുന്നത് എന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിവർഷം പത്തു കോടി രൂപയാണ് ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യൻ എ ടീം കോച്ചായിരിക്കെ പ്രതിവർഷം അഞ്ചു കോടി രൂപയാണ് ദ്രാവിഡ് പ്രതിഫലമായി വാങ്ങിയിരുന്നത്. 2015ൽ കരാർ ഒപ്പുവച്ച വേളയിൽ 2.62 കോടി രൂപയായിരുന്നു പ്രതിഫലം. ഇത് പിന്നീട് ഉയർത്തുകയായിരുന്നു. സ്ഥാനമൊഴിയുന്ന കോച്ച് രവിശാസ്ത്രിക്ക് ബോണസിന് പുറമേ, 5.5 കോടി രൂപയായിരുന്നു ശമ്പളം.

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ടി20 ലോകകപ്പിന് ശേഷം ഹെഡ് കോച്ചായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. പല തവണ നിരസിച്ച ശേഷമാണ് ഇന്ത്യയുടെ വന്മതിൽ സീനിയർ ടീമിന്റെ പരിശീലക വേഷം ഏറ്റെടുക്കുന്നത്. രണ്ടു വർഷത്തേക്കാകും കരാർ. അഥവാ, 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ടീം ഇന്ത്യയുടെ മുഖ്യകോച്ചായി തുടരും. പരസ് മാംബ്രെയാണ് ബൗളിങ് കോച്ചായി എത്തുന്നത്. നിലവിൽ ഭാരത് അരുണാണ് ബൗളിങ് കോച്ച്.

ഷിനോജ്