ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് രജിഷ വിജയൻ. ചലച്ചിത്ര താരവും അവതാരകയുമായ രജിഷ വിജയൻ അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡ് നേടിയിരുന്നു.
ശക്തമായ കഥാപാത്രങ്ങളിലൂടെയുള്ള അഭിനയത്തിന് അപ്പുറം ശക്തമായ നിലപാട് സൂക്ഷിക്കുന്ന ആളാണ് താരം.
സ്കൂൾ കാലഘട്ടത്തിൽ ബസ്സിൽ വെച്ച് ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത് എത്തിയിരിക്കുകയാണ് രജീഷ. ബസ്സിൽ വെച്ച് ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡോർ കീപ്പറെ തല്ലിയിട്ടുള്ളതായി രജീഷ പറയുന്നു.
“ഞാൻ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ്.ബസ്സിൽ നല്ല തിരക്കുള്ള സമയം. ഡോറിനടുത്തുള്ള കമ്പിയിൽ പിടിച്ച് ഒരു ചെറിയ കുട്ടി സ്കൂൾ യൂണിഫോമിൽ നിൽക്കുന്നുണ്ട്. ആകെ പേടിച്ചു വിറച്ചാണ് കുട്ടി നിൽക്കുന്നത്. ഞാൻ നോക്കുമ്പോൾ വാതിൽ നിൽക്കുന്നയാൾ കുട്ടിയുടെ കാലിൽ വളരെ മോശമായ രീതിയിൽ തൊടുന്നു.
എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നിൽക്കുകയാണ് കുട്ടി. അടുത്ത് നിൽക്കുന്നവർ ഇത് കാണുന്നുണ്ട് പക്ഷെ പ്രതികരിക്കുന്നില്ല.
ഒടുവിൽ ഞാൻ പ്രതികരിച്ചു. പക്ഷേ അയാൾ ഒന്നും ചെയ്തിട്ടില്ല എന്ന് തിരിച്ചു പറഞ്ഞു. ആ കുട്ടിയോട് അയാൾ എന്തെങ്കിലും ചെയ്തോ എന്ന് ഞാൻ ചോദിച്ചു. പക്ഷേ ഭയന്നിട്ട് ആയിരിക്കണം കുട്ടി ഒന്നും പറഞ്ഞില്ല. അടുത്ത നിൽക്കുന്നവരും ഒന്നും പറഞ്ഞില്ല. ഇതിനിടയിൽ അയാൾ എന്റെ തോളിൽ പിടിച്ചു. അപ്പോൾ ഞാൻ അയാളുടെ മുഖത്തടിച്ചു. ഡ്രൈവറും കണ്ടക്ടറും ഒക്കെ ഇടപെട്ട് അയാളെ ബസ്സിൽ നിന്ന് ഇറക്കിവിട്ടു.
കുറച്ച് സ്റ്റോപ്പുകൾ കൂടി പിന്നിട്ടപ്പോൾ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി. അവിടെ കാത്തു നിന്നിരുന്ന കുട്ടിയുടെ അമ്മയോട് ഞാൻ പറഞ്ഞു മകളെ ഇനി ഇങ്ങനെ ഒറ്റയ്ക്ക് വിടരുത്. ഒരു പക്ഷെ അത്രയും ആളുകൾ കൂടെയുണ്ടെന്ന തോന്നലാകാം പെട്ടെന്ന് പ്രതികരിക്കാൻ എന്നെ പ്രേരിപ്പിച്ചത് “എന്ന് താരം പറയുന്നു.ഇത്തരത്തിലുള്ള പ്രതികരണം പ്രചോദനമാണെന്നും മാതൃകാപരമാണെന്നുമാണ് ജനങ്ങളുടെ മറുപടി.

You must be logged in to post a comment Login