ഗോ എയര്‍ വിമാനത്തിനുള്ളില്‍ ടേക്ക് ഓഫിന് തൊട്ടുമുമ്പ് യാത്രികരെ അമ്പരപ്പെടുത്തി പ്രാവുകള്‍ പറന്നു . വിമാനം ഇതോടെ അരമണിക്കൂര്‍ വൈകുകയും ചെയ്തു. അഹമ്മദാബാദില്‍നിന്നു ജയ്പുരിലേക്കുള്ള വിമാനത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.
ക്യാബിനുള്ളില്‍ പ്രാവുകളെ കണ്ടത് വിമാനം പറന്നുയരുന്നതിനു തൊട്ടുമുമ്പാണ്. വിമാനത്തിനുള്ളില്‍ പ്രാവ് പറക്കുന്നതിന്റെ വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. വിമാനത്തിന്റെ ഒരു മൂലയില്‍നിന്നു മറ്റൊരു മൂലയിലേക്കു പ്രാവ് പറക്കുന്നതു വിഡിയോയില്‍ വ്യക്തമാണ്.
ഒരു യാത്രക്കാരന്‍ പ്രാവിനെ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യാത്രക്കാര്‍ ജീവനക്കാരോട് പ്രാവുകളെ പിടിക്കാന്‍ പറയുന്നതും കേള്‍ക്കാം. തുടര്‍ന്ന് വിമാനത്തിന്റെ ഒരു വാതില്‍ തുറന്ന് പ്രാവുകളെ പുറത്തേക്കു വിടുകയായിരുന്നു.

You must be logged in to post a comment Login