പണി ഇടതുപക്ഷത്തെ കുരിശില്‍ കയറ്റല്‍; ഈ വിഴുപ്പിന്റെ ബോര്‍ഡ് എടുത്ത് മാറ്റിയതിന് അഭിവാദ്യങ്ങള്‍

0
84

 

അഡ്വ. എ ജയശങ്കറിനെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്ന് സിപിഐ ഒഴിവാക്കിയ നടപടിയില്‍ പാര്‍ട്ടിയെ അഭിനന്ദിച്ച്‌ നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍. ‘ഈ വിഴുപ്പിന്റെ ബോര്‍ഡ് എടുത്തുമാറ്റിയ സിപിഐക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് പിവി അന്‍വര്‍ പ്രതികരിച്ചത്.

പിവി അന്‍വറിന്റെ പ്രതികരണം:

രാവിലെ എണ്ണീക്കുന്നു.. ഇന്ന് സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാന്‍ കഴിയും എന്ന് ആലോചിക്കുന്നു.ചാനല്‍ ജഡ്ജിമാരെ വിളിച്ച്‌ ത്രെഡ് പങ്കുവയ്ക്കുന്നു..
നേരേ കുളിച്ചൊരുങ്ങി ഏതെങ്കിലും യു.ഡി.എഫ് പരിപാടിയില്‍ പങ്കെടുത്ത് ഇടതുപക്ഷത്തെ തെറി പറയാന്‍ പോകുന്നു..
ഉച്ചയ്ക്ക് ശേഷം സ്വതന്ത്ര ഭാവമുള്ള ഏതെങ്കിലും തട്ടികൂട്ട് സംഘടന സര്‍ക്കാരിനെ ചീത്ത വിളിക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നു..
വൈകിട്ട് ഏതെങ്കിലും ആര്‍എസ്‌എസ് ശാഖയില്‍ പോയി ബൈഠക്കിലും രക്ഷാബന്ധനിലും പങ്കെടുക്കുന്നു..
രാത്രി ചാനല്‍ ജഡ്ജിമാര്‍ക്കൊപ്പം അല്‍പ്പം ചര്‍ച്ച.അവിടെയും പണി ഇടതുപക്ഷത്തെ കുരിശില്‍ കയറ്റല്‍.ഞാന്‍ സി.പി.ഐയും ഇടതുപക്ഷവുമാണെന്ന് പുട്ടിനൊക്കെ പീരയിടും പോലെയുള്ള ഇടയ്ക്കിടെയുള്ള ഓര്‍മ്മപ്പെടുത്തല്‍..!!
ഈ വിഴുപ്പിന്റെ ബോര്‍ഡ് എടുത്ത് മാറ്റിയ സി.പി.ഐക്ക് അഭിവാദ്യങ്ങള്‍..

പ്രസാദ്