പ്രിയങ്ക വീണ്ടും ലഖിംപുരിലേക്ക്

0
25

 

ലഖിംപുര്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ഗാന്ധി എത്തും. വലിയ സുരക്ഷയാണ് ലഖിംപുരില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് ദേശീയപാതയിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നത്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയ പ്രിയങ്ക ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും ലഖിംപുരിലെത്തുന്നത്.

അതേസമയം അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും ലഖിംപുരില്‍ പൂര്‍ത്തിയായി. കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലെ തിക്കോണിയ ഗ്രാമത്തിലെ വയലില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമുള്ള കര്‍ഷക പ്രതിനിധികളും കര്‍ഷകരും ചടങ്ങില്‍ പങ്കെടുക്കും.നേരത്തെ, പൊലീസ് പ്രിയങ്കയെ തടഞ്ഞതുമായി ബന്ധപ്പെട്ട് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. 2 ദിവസം പൊലീസ് കസ്റ്റഡിയിലുമായിരുന്നു പ്രിയങ്ക.

ഷിനോജ്