ഡ്രൈവിംഗ് ലൈസന്‍സ് എന്ന തന്റെ സിനിമയില്‍ അഹല്യ എന്ന ഹോസ്പിറ്റലിനെപറ്റി മോശമായ പരാമര്‍ശം ഉണ്ടായത് തികച്ചും യാദൃശ്ചികമാണെന്നും സിനിമയില്‍ ആ സീനില്‍ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരില്‍ വലിയ പാരമ്പര്യം ഉള്ള ഒരു ഹെല്‍ത്ത് കെയര്‍ ഇന്‌സ്ടിട്യൂഷന്‍ ഇന്ത്യയിലും പുറത്തും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു എന്ന വസ്തുത തനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. എന്നും താരം തന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം:
‘നമസ്‌കാരം.
ഞാന്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത െ്രെഡവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ മോശമായി പരാമര്‍ശിക്കുക ഉണ്ടായി. ഈ സീനില്‍ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരില്‍ വലിയ പാരമ്പര്യം ഉള്ള ഒരു ഹെല്‍ത്ത് കെയര്‍ ഇന്‌സ്ടിട്യൂഷന്‍ ഇന്ത്യയിലും പുറത്തും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഈ സിനിമയില്‍ പരാമര്‍ശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റല്‍ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ.
എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥര്‍ക്കും, സ്റ്റാഫ് അംഗങ്ങള്‍ക്കും അവിടെ വര്‍ക്ക് ചെയ്യുന്ന ഡോക്ടര്‍സിനും വലിയ രീതിയില്‍ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
അതുകൊണ്ടു തന്നെ, െ്രെഡവിംഗ് ലൈസന്‍സ് എന്ന സിനിമയിലെ പ്രധാന നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും ഞാന്‍ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങള്‍ക്കും, അവിടെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍സ്‌നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാന്‍ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു.
നന്ദി.’

You must be logged in to post a comment Login