സാനിറ്റൈസർ , മാസ്ക് എന്നിവയ്ക്ക് സർക്കാർ പരമാവധി വില നിശ്ചയിച്ചു . 200 മില്ലി സാനിറ്റൈസറിന് പരമാവധി 100 രൂപയാണ് വില. രണ്ടു ലെയറുകൾ ഉള്ള മാസ്കിന് എട്ടു രൂപയും മൂന്നു ലെയര്‍ ഉള്ള മാസ്കിന് 10 രൂപയും മാത്രമാണ് നിശ്ചയിച്ചിരിക്കുന്ന വില. ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയമാണ് . ഉത്തരവിന് പ്രാബല്യമുള്ളത് ജൂൺ 30 വരെയാണ്. മാസ്കുകൾ, സാനിറ്റൈസര്‍ എന്നിവ ഉയര്‍ന്ന തുകയ്ക്ക് വിൽപ്പന നടത്തുന്ന കമ്പനികൾക്കെതിരെ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന് പരാതി നൽകാവുന്നതാണ് .കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ജനങ്ങളുടെ ആശങ്കകൾ മുതലെടുത്തു വ്യാപാരികൾ സാനിറ്റൈസറുകൾക്കും മാസ്ക്കുകൾക്കും പരമാവധി വിൽപ്പന വിലയുടെ ഇരട്ടിയിലധികം വില ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സർക്കാർ മാസ്ക്, സാനിറ്റൈസർ എന്നിവയ്ക്ക് പരമാവധി വില നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

You must be logged in to post a comment Login