ദുഷ്യന്തനും ശകുന്തളയുമായി വെഡ്ഡിങ് ഷൂട്ടിൽ വധൂ വരന്മാർ. മുത്തശ്ശികഥയിലെ രാജാവ് ദുഷ്യന്തനും ശകുന്തളയുമായാണ് കായംകുളം സ്വദേശിയായ ജിനുവും തിരുവനന്തപുരം സ്വദേശിയായ ആരതിയും വെഡ്ഡിങ് ഷൂട്ടിനു തയ്യാറായത്. ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത് ഹാഗി ആഡ്സ് എന്ന വെഡ്ഡിങ് കമ്പനിയാണ്.
തപോവനത്തിൽ വച്ച് കന്യകയുടെ കാലിൽ മുള്ളു കൊള്ളുന്നതും, കന്യക ദുഷ്യന്തന് വെള്ളം നൽകുന്നതും, തുടർന്ന് അവരിലെ പ്രണയവുമൊക്കെ പ്രതിഫലിക്കുന്ന ദൃശ്യങ്ങളാണ് ഫോട്ടോഷൂട്ടിൽ ഉള്ളത് . അജിത് ചവറയാണ് ചിത്രങ്ങൾ പകർത്തിയത്.
തിരുവനന്തപുരത്തെ കരമനയാറിന്റെ തീരമാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷൻ. ശാകുന്തളം എന്ന പേരിൽ വധൂവരന്മാരുടെ സേവ് ദി ഡേറ്റ് വിഡിയോയും തയ്യാറാക്കിയിട്ടുണ്ട്. ഫോട്ടോഷൂട്ടിലെ നായകനും വരനുമായ ജിനു കാനഡയിൽ സിവിൽ എഞ്ചിനീയറാണ്. മനോഹരമായ ഈ പ്രീവെഡ്ഡിങ് ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ് .

You must be logged in to post a comment Login