ലോക്ഡൗണിനിടയിൽ കൂട്ടപ്രാർഥന : ഈരാറ്റുപേട്ടയിലും പത്തനംതിട്ടയിലും അറസ്റ്റ്

0
112

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ അറസ്റ്റ് തുടരുകയാണ്. നിരോധനം ലംഘിച്ച് പ്രാർ‍ഥന സംഘടിപ്പിച്ച 24 പേരെ ഈരാറ്റുപേട്ടയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തത് ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്കൂളിൽ നിന്നാണ്. സ്കൂൾ പ്രിൻസിപ്പൽ, മാനേജർ തുടങ്ങിയവരും ഇവരിൽ ഉൾപ്പെടുന്നു.
നിരോധനാജ്ഞ ലംഘിച്ച് പത്തനംതിട്ട കുലശേഖരപേട്ടയിൽ വീട്ടിൽ മത പ്രാർഥന നടത്തിയതിനു 10 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പ്രാഥമിക വിശദീകരണം വെള്ളിയാഴ്ച പ്രാർത്ഥനയാണ് നടത്തിയതെന്നാണ് .
കാര്യങ്ങളുടെ ഗൗരവം മനസിലാക്കണമെന്നും ജനങ്ങൾ സാമാന്യ ബുദ്ധി കാണിക്കണമെന്നും പോലീസ് അഭിപ്രായപ്പെട്ടു