രാജ്യത്തെ സമ്പൂർണ്ണ ലോക് ഡൗൺ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും, ലോക് ഡൗൺ ലംഘനം തടയാനായി കനത്ത പോലീസ് പെട്രോളിങ്ങ് ആണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.ഈ സാഹചര്യത്തിൽ നിരവധി ലോക് ഡൗൺ ലംഘന കേസുകളാണ് പോലീസ് ചാർജ് ചെയ്ത് കർശന നടപടി സ്വീകരിച്ചിട്ടുള്ളത്.എന്നാൽ ഇപ്പോൾ ലോക് ഡൗൺ ലംഘനത്തിന് പിടിയിലായ കുഴപ്പക്കാരെ താമസിക്കാനായി ഇടമില്ലാതെ വലയുകയാണ് പോലീസ്.
സമ്പൂർണ്ണ ലോക് ഡൗൺ ആണ് എന്ന് പറയുമ്പോൾ പോലും, ഓരോ ദിവസവും നിരവധി കേസുകളാണ് ലോക് ഡൗൺ ലംഘനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്.ഈ സാഹചര്യത്തിൽ ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളും പരിസരവും വാഹനങ്ങൾ നിറഞ്ഞുകവിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. ഇരു ചക്ര വാഹനങ്ങളാണ് പിടിയിലാകുന്നതിലേറെ എങ്കിലും കാറ്, ഓട്ടോറിക്ഷ തുടങ്ങിയ മറ്റ് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ദിനംപ്രതി ലോക് ഡൗൺ ലംഘനങ്ങൾ തുടരുമ്പോഴും കസ്റ്റഡിയിലായ വണ്ടികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നു. പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം പരിമിതമായതുകൊണ്ട് തന്നെ കസ്റ്റഡിയിലുള്ള വണ്ടികളുടെ എണ്ണം 100 കഴിഞ്ഞതോടെ പലയിടത്തും റോഡിലേക്ക് വാഹനങ്ങളുടെ നിര നീളുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ മറ്റ് സ്ഥലത്തേക്ക് പാർക്കിംഗ് സൗകര്യം മാറ്റേണ്ട അവസ്ഥ വരെ സൃഷ്ടിക്കുന്നുണ്ട്.ഇനിയും ലോക് ഡൗൺ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുമ്പോൾ വാഹനംകസ്റ്റഡിയിലെടുക്കാനും കുഴപ്പക്കാരെ പാർപ്പിക്കാനും ഇടമില്ലാതെ ആശങ്കയിലാണ് പോലീസ്.
ദിനംപ്രതി കസ്റ്റഡിയിലുള്ള വണ്ടികളുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. കുറയാത്ത അവസ്ഥയിൽ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ തുടങ്ങി ഇത്രയും നാൾ പിന്നിട്ടിട്ടും ലോക് ഡൗൺ ലംഘിച്ച് അനാവശ്യമായി കറങ്ങുന്നതിന്റെ പേരിൽ പിടിയിലാവുന്നരുടെ എണ്ണത്തിൽ ഇപ്പോഴും കുറവു കാണാനായിട്ടില്ല. അതിനാൽ തന്നെ ഇനി കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ എവിടെ സൂക്ഷിക്കുമെന്ന് പോലീസിനും നിശ്ചയമില്ല.

You must be logged in to post a comment Login