ഡാ ഞാനാടാ ഒന്നൂല്ലടാ വെറുതെ വിളിച്ചതാ, എന്നെ പോലീസ് പിടിച്ചു, അനാവശ്യമായിട്ട് പുറത്തെങ്ങും ഇറങ്ങി നടക്കല്ലേ ! വീഡിയോ

0
132

 

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരിപ്പിക്കുന്നത് ഒരു ഫോൺ വിളിയാണ് . രാജ്യം കൊറോണയുടെ പശ്ചാതലത്തിൽ ലോക് ഡൗണിലാണ് . ആളുകളൊന്നും ഈ അവസരത്തിൽ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. ആളുകൾ പുറത്തിറങ്ങുന്നില്ല എന്ന് ഉറപ്പു വരുത്താൻ പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ചില യുവാക്കൾ വീട്ടിലിരുന്ന് ബോറടിച്ച് വെളിയിലിറങ്ങുന്നുണ്ട്. അവരെ പോലീസ് വേണ്ട പോലെ കൈകാര്യം ചെയ്യുന്നുമുണ്ട്. അത്തരത്തിലുള്ള ഒരു നടപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

 

 

ഒന്ന് കറങ്ങാമെന്ന് വെച്ച് വീട്ടിലിരുന്ന് മടുത്തപ്പോൾ പുറത്തിറങ്ങിയതാണ് കങ്ങരപ്പിയിലെ യുവാവ്. ചെന്ന് പെട്ടതാകട്ടെ പൊലീസിന്റെ കയ്യിലും അടിക്കാനും കേസെടുക്കാനും ഒന്നും നിൽക്കാതെ പൊലീസ് ഇയാൾക്ക് കൊടുത്ത പണി ഫോണിൽ നിന്ന് 25 പേരെ വിളിച്ച് ബോധവത്കരണം നടത്തുക എന്നതായിരുന്നു .

” ടാ കൊറോണയാണ്, പുറത്തെങ്ങും അനാവശ്യമായിട്ട് ഇറങ്ങി നടക്കരുത് .. എന്നെ പൊലീസ് പിടിച്ചെടാ. 25 പേരേ ഫോണിൽ വിളിച്ച് ഉപദേശിച്ചാ വിടാന്നാ പൊലീസ് പറഞ്ഞേക്കുന്നെ . അതു കൊണ്ട് വിളിക്കുവാ. പുറത്തിറങ്ങല്ലേടാ. ” തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ബേസിൽ ജോസ് എന്ന പൊലീസുകാരൻ തന്റെ ഫെയ‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ മണിക്കൂറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനു പേരാണ്. രസകരമായ പല കമന്റുകളുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.

ഇന്നലെ വൈകിട്ട് ആറരയ്ക്കാണ് കങ്ങരപ്പടി സ്വദേശിയായ യുവാവ് ബൈക്കുമെടുത്ത് കറങ്ങാനിറങ്ങിയത്. ‘കൊച്ചു പയ്യൻ, ഈ പ്രായക്കാർ തല്ലിയോടിച്ചാലൊന്നും നന്നാവില്ലല്ലോ, കേസെടുത്താൽ അവന്റെ ജീവിതം ഒരു വഴിക്കാകും. പാസ്പോർട്ടെടുക്കാനും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാനും ഒക്കെ കുറച്ച് കഷ്ടപ്പെടേണ്ടതായി വരും . അതുകൊണ്ടാണു ഇങ്ങനെ ഒരു ശിക്ഷ നൽകിയത് പൊലീസ് പറയുന്നു.