വഴി ചോദിച്ച ലോറി ഡ്രൈവർക്ക് വഴികാട്ടിയായി പോലീസ് | വീഡിയോ

0
104

 

ലോഡുമായി തൃശ്ശൂർ മാർക്കറ്റിലേക്ക് പോയ ലോറിക്കാരനാണ് വഴി അറിയാതെ വന്നപ്പോൾ വഴി അരികിൽ നിന്ന പൊലീസുകാരനോട് വഴിചോദിച്ചത്. മാർക്കറ്റിലേക്ക് പോകുന്നതിനായി പലവഴികൾ പറഞ്ഞുകൊടുത്തെങ്കിലും ആദ്യമായി തൃശ്ശുരിൽ എത്തിയ ലോറി ഡ്രൈവർക്ക് വഴി മനസിലാക്കാൻ സാധിച്ചില്ല.

ഇതോടെയാണ് ലോറിക്ക് വഴി കാട്ടിയായി പൊലീസുകാർ തങ്ങളുടെ ജീപ്പ് തന്നെ മുമ്പേ വിട്ടത്. ഇതിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലിട്ടത് ലോറിയിലെത്തിയ ആളുകൾ തന്നെയാണ് . വിഡിയോ വൈറലായി മാറിയതോടെ പൊലീസുകാരനെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങൾ . ലോറിക്കാരന് വഴികാണിക്കാന്‍ ജീപ്പുമായി മുമ്പേ പോയത് സബ് ഇൻസ്പെക്ടർ പ്രശാന്തനാണ്. ‌‌കേരളാപൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.