ഭാര്യയ‍ുടെ നിർബന്ധം മൂലം ബീഫ് തേടിയിറങ്ങി, കാറ് പൊലീസ് കൊണ്ടു പോയി

0
130

 

കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നു ബീഫ് തേടി ഇറങ്ങിയ യ‍ുവാവ് ചെന്ന് പെട്ടത് പൊലീസ് പിടിയിൽ . 15 കിലോമീറ്ററിലധികം സഞ്ചരിച്ചു ബീഫ് പാർസൽ വാങ്ങിയെങ്കില‍ും കാർ പോലീസ് കൊണ്ടു പോയി. ഇറച്ചി തേടിയിറങ്ങിയത് ഭാര്യയ‍ുടെ നിർബന്ധത്തിന‍‍ു വഴങ്ങിയാണെന്നു പറഞ്ഞെങ്കില‍ും കാർ
പോലീസ് കസ്‍റ്റഡിയിലെട‍ുത്ത‍‍ു . എറണാക‍ുളത്തു നിന്നു പല്ലാരിമംഗലത്തേക്ക‍ു പാരമ്പര്യചികിത്സക്ക‍ു പോയ നാട്ട‍ുവൈദ്യന‍‍ും പോലീസ് പിടിയിലായി. ഒടിഞ്ഞ കൈ തിര‍ുമ്മ‍‍ുന്നതിനാണ‍ു പോക‍ുന്നതെന്ന‍‍ു പറഞ്ഞെങ്കില‍ും കൈ ഒടിഞ്ഞാൽ പ്ലാസ്‍റ്റർ ഇട‍ുകയാണു നല്ലതെന്നും തിര‍ുമ്മി ക‍ുളമാക്കേണ്ടെന്ന‍ു‍മായിരു‍ന്ന‍‍ു പൊലീസിന്റെ മറ‍ുപടി.